മോഹിനിയാട്ടത്തിൽ  ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം, ചരിത്രം നമുക്കുവേണ്ടി വഴിമാറട്ടെ ……

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് :  അമേരിക്കൻ മലയാളികളുടെ ഇടയിലും ഒരു  ഗിന്നസ് വേൾഡ് റെക്കോർഡ് എന്നത്‌ നമ്മുടെ സ്വപ്നമാണ്. അതും നമ്മുടെ തനത് കലയായ മോഹിനിയാട്ടത്തിൽ തന്നയായാലോ ? അതെ ആ  സ്വപ്ന സാക്ഷൽകരത്തിനു   മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ്  ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം ഫൊക്കാന കൺവെൻഷനിൽ.  ഏറെ നാളത്തെ പ്രവാസി മലയാളികളുടെ മോഹസാക്ഷാൽകാരം  ഒരു കൈ എത്തും ദൂരത്തിൽ ….

കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ  നാട്യശാസ്ത്രത്തിൽ അമേരിക്കയിൽ  ഒരു  ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ ഫൊക്കാന  ഇന്ത്യൻഅമേരിക്കൻ  ഡാൻസേസിന് അവസരം ഒരുക്കുന്നു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസേസിന്  കിട്ടുന്ന അസുലഭ സന്ദർഭമാണ് ഫൊക്കാന ഒരുക്കുന്നത്‌.

ഒരു ഗിന്നസ്സ് റിക്കാർഡിന്റെ ഭാഗമാക്കുക എന്നത് ചെറിയ ഒരു കാര്യമല്ല. ജീവിതത്തിൽ അത്  നേടുവാനും അതിന്റെ ഭാഗമാകാനും ചുരുക്കം ചിലർക്ക് മാത്രമേ ആ ഭാഗ്യം കിട്ടു . അങ്ങനെ ഒരു റിക്കോർഡിന്റെ ഭാഗമാകാൻ ഫൊക്കാന നിങ്ങളെ സദയം ക്ഷണിക്കുന്നത്.  ഓരോ ചെറിയ പരിശ്രമവും വിജയത്തിലേക്ക് നയിക്കുമ്പോൾ അത് നമ്മുടെ  ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു, അതിനായി നടത്തുന്ന യാത്രയും അനുഭവങ്ങളും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.  നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ പൂർണ്ണ മനസ്സോടെയും ആത്മവിശ്വാസത്തോടെയും  പരിശ്രമിച്ചൽ വിജയം നമ്മുടെ കൂടെത്തന്നെ ആയിരിക്കും.

ലോകമെമ്പാടുമുള്ള മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്ഭുതങ്ങളുടെയും ആധികാരിക ശേഖരമാണ് ഗിന്നസ് വേൾഡ് റെക്കോർഡുകൾ  .അങ്ങനെ ഒരു റെക്കോർഡ് മോഹിനിയാട്ടത്തിൽ  ഈ കൺവെൻഷനിലൂടെ നേടുന്നതിന് ഫൊക്കാന സുവർണ്ണാവസരമൊരുക്കുന്നു. ഗിന്നസ് വേൾഡ് റിക്കാർഡിൽ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്. അസാധ്യവും അപൂര്‍വവും അതുല്യമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് റെക്കോർഡ് ലഭിക്കുക.  ഈ ബഹുമതി നേടുവാൻ വേണ്ടിയാണ് ഫൊക്കാന നിങ്ങളെ ക്ഷണിക്കുന്നത്.

ഓഗസ്റ്റ് 8-ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ഈ ഗിന്നസ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും, 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കുന്നതാണ്. കൂടാതെ മികച്ച  മുന്ന്  ഡാൻസ് സ്കൂളുകൾക്ക്   വി.വി.ഐ.പി പുരസ്കാരങ്ങളും നൽകും(based on  their Participation level ). പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാൻസേഴ്സിന് ഓഗസ്റ്റ് 8 ന് ഡേ   രേജിസ്ട്രറേൻ ഫ്രീ ആണ് (Worth $400.00)അതുപോലെ തന്നെ  മോഹിനിയാട്ടം കോസ്റ്യൂമും  ഫ്രീ ആയി നൽകുന്നതുമാണ്.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി,കേരളാ ഗവർണർ, ന്യൂ ജേഴ്‌സി ഗവർണ്ണർ, പദ്മാ വിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ , പദ്മ ശ്രീ എം . എ . യൂസഫലി , പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി , പ്രമുഖ സിനിമ താരങ്ങൾ ആയ നവ്യ നായർ , അന്നാ  ബെൻ , പ്രൊഫ . ഗോപിനാഥ് മുതുകാട്  തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രമുഖ ഡാൻസ് ടീച്ചർ  ആയ  ഗുരു   ബീനാ മേനോനും ടീമിനും  ഒപ്പം   അണിചേരാനും  ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രെജിസ്ട്രേഷൻ ഫ്രീ ആണ്.

അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ ബിന്ധ്യ ശബരി ,നിമ്മി ദാസ്, ദേവിക നായർ ,ലിസ ജോസഫ് ,ലതിക നായർ ,അശ്വതി അരുൺ ,ബേസിൽ കാളഹർട്സ് , ,ബേബി തടവനാൽ ,ആശ അഗസ്റ്റിൻ ,മാലിനി നായർ ,നീന ഫിലിപ്പ് ,സൗയ്മാ ,ചന്ദ്രിക കുറുപ്പ് ,ലക്ഷ്മി കുറുപ്പ് ,അഞ്ജന പ്രദീപ് , പ്രിയ ലൂയിസ് ,ജോജി കൊട്ടാരക്കര ,സുഷമ പ്രവീൺ ,മേരിയാൻ മൈക്കിൾ  ,സുജിത്  തോന്നാറിൽ ,റുബീന സുദർശൻ, അപരുമ ചാറ്റർജ്ജി  തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്സും ഇതിന്റെ ഭാഗമായി മുന്നോട്ടു പോകുമ്പോൾ  നിങ്ങൾ ഓരോരുത്തരെയും ഇതിന്റെ ഭാഗമാകുവാൻ ക്ഷണിക്കുകയാണ്. മോഹിനിയാട്ടത്തിൽ  ഗിന്നസ് ബുക്കിലേക്ക് രജിസ്റ്റർ ചെയ്യുവാൻ മെയ് 31ന്  മുൻപായി താഴെകാണൂന്ന ലിങ്കിൽ കൂടി ചെയ്യാവുന്നതാണ്

https://fokana.ticketspice.com/guinness-world-mohiniyattam

ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും   ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷങ്ങളിലേക്ക് നിങ്ങളെയും ക്ഷണിക്കുകയാണ് .

ഈ സമൂഹത്തിലെ ഓരോ ജീവിതത്തിനും ഒരു സ്ഥാനം ഉണ്ട് .   ഒരു കലാകാരിയുടെ  പ്രകടനം മാത്രമല്ല മോഹിനിയാട്ടം, അത്  ദൈവത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ കലയാണ് . ലക്ഷ്യം ശരിയെങ്കിൽ, അതിലേക്കുള്ള വഴിയും ധർമ്മമാകും,അങ്ങനെ  ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിതം നമുക്കുവേണ്ടി വഴിമാറട്ടെ ……  ഇതിൽ പങ്കെടുത്തു ഈ സംരഭം വൻപിച്ച വിജയമാക്കാൻ നിങ്ങൾ ഒരുരുത്തരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

Guinness Book of Records at Mohiniyattam at Fokana convention

More Stories from this section

family-dental
witywide