ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നിലവില്‍, നാളെ ഒരു ജില്ലയിലും മഴമുന്നറിപ്പില്ല. കൂടാതെ, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നേരെത്തെ ഉണ്ടായിരുന്ന അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ടും, ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. അലര്‍ട്ടുകളില്ലെങ്കിലും രാത്രി വൈകിയും മഴയുണ്ടാകുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശാനുസരണം അപകടമേഖലകളില്‍ നിന്ന് മാറി താമസിക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്.
Heavy rain to continue in the state today; rain warnings issued for all districts.









