സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (ഏപ്രിൽ 1), നാളെ (ഏപ്രിൽ 2) തീയതികളിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില കണക്കിലെടുത്ത് മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില വർധിക്കുമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. സാധാരണ താപനിലയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെട്ടേക്കാം. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരും. ഈ സാഹചര്യത്തിൽ പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

High temperature warning in Kerala; Yellow alert issued for 12 districts

More Stories from this section

family-dental
witywide