
ഫിന്നി രാജു, ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് (HPF) സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷൻ 2026 ഫെബ്രുവരി 20, 21, 22 തീയതികളിൽ സ്റ്റാഫോർഡിലുള്ള Living Waters Christian Church (845 Staffordshire Rd, Stafford, TX 77477) നടക്കും.
വെള്ളിയാഴ്ച, ഫെബ്രുവരി 20-ന് വൈകുന്നേരം 6:30 മുതൽ 9:00 വരെ ഉദ്ഘാടന സമ്മേളനം നടക്കും. ശനിയാഴ്ച, ഫെബ്രുവരി 21-ന് വൈകുന്നേരം 6:00 മുതൽ 9:00 വരെ, ഞായറാഴ്ച, ഫെബ്രുവരി 22-ന് രാവിലെ 9:00 മുതൽ സംയുക്ത ആരാധന ഉണ്ടായിരിക്കും. ഫെബ്രുവരി 21-ന് രാവിലെ 10:00 മുതൽ 12:00 വരെ വനിതാ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.
ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ്-ൻ്റെ Asia/Pacific Field Director ആയ റവ്. ആൻഡ്രൂ ബിന്ദ, ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ റോയ് മാർക്കാര, ബഹ്റൈനിൽ നിന്നുള്ള ഡോ. സൂസൻ തോമസ് എന്നിവർ മുഖ്യ പ്രസംഗകരായി പങ്കെടുക്കും. HPF പ്രസിഡൻ്റ് പാസ്റ്റർ മാത്യു കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.
കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (പ്രസിഡൻ്റ്), പാസ്റ്റർ ബൈജു തോമസ് (വൈസ് പ്രസിഡൻ്റ്), ഡോ. സാം ചാക്കോ (സെക്രട്ടറി), ബ്ര. ജയ്‌മോൻ തങ്കച്ചൻ (ട്രഷറർ), ഡാൻ ചെറിയാൻ (ആരാധന കോർഡിനേറ്റർ), ജോൺ മാത്യു (മിഷൻ & ചാരിറ്റി), പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ (പ്രെയർ & കെയർ), ഫിന്നി രാജു ഹ്യൂസ്റ്റൺ (മീഡിയ), സ്റ്റീഫൻ സാമുവൽ (ഹിന്ദി സോംഗ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി. കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന 16 സഭകളുടെ സംയുക്ത സഹകരണത്തോടെ നടക്കുന്ന ഈ ആത്മീയ സമ്മേളന വിശ്വാസികളുടെ ആത്മീയ നവീകരണത്തിനും ഐക്യത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
Pr. മാത്യു കെ. ഫിലിപ്പ് – (281) 736-6008
Dr. സാം ചാക്കോ – (609) 498-4823
Houston HPF Annual Convention February 20-22















