
ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026-ലെ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ 4 വരെ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക് ഇടവക ദേവാലയത്തിൽ നടക്കും. (5810 Almeda Genoa Rd, Houston, Texas 77048).
ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവെൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും.
കൺവെൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും
സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ജിജോ എം. ജേക്കബ് (വികാരി) 832-898-8699
റവ. സോനു എസ്. വർഗീസ് (അസി. വികാരി) 713-408-7394
എം. ജോർജ് കുട്ടി – 832-298-8739
ഏബ്രഹാം ഇടിക്കുള – 713-614-9381
ഏബ്രഹാം മാത്യു (ജോയ് മണ്ണിൽ) – 281-745-1459















