“ICE Out” കൊടുംതണുപ്പിലും മിനസോട്ടയിൽ പ്രതിഷേധം ഇരമ്പുന്നു ; തെരിവുകൾ നിറഞ്ഞ് ജനം, സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധം

മിനിയാപൊളിസ്: യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയാപൊളിസിൽ ഐസിഇ (ICE) ഏജൻ്റ്, റെനി ഗുഡ് എന്ന യുവതിയെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയും വൻതോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അതികഠിനമായ തണുപ്പിനെ അവഗണിച്ചും ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. മൈനസ് 20 ഡിഗ്രി സെൽഷ്യസിനും താഴെയായിരുന്നു മിനിയാപൊളിസ് നഗരത്തിൽ താപനില. എങ്കിലും നഗരത്തിലെ പ്രധാന തെരുവുകൾ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. “ICE Out” (ഐസിനെ പുറത്താക്കുക) എന്ന മുദ്രാവാക്യമുയർത്തിയാണ് അവർ പ്രതിഷേധ മാർച്ച് നടത്തിയത്.

പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മിനിയാപൊളിസിലെ നൂറുകണക്കിന് ബിസിനസ് സ്ഥാപനങ്ങളും കടകളും വെള്ളിയാഴ്ച അടച്ചിട്ടു. “ICE Out of Minnesota: A Day of Truth and Freedom” എന്ന പേരിലാണ് ഈ സാമ്പത്തിക ഹർത്താൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളം ഏകദേശം 700-ലധികം ചെറുകിട ബിസിനസ്സുകൾ പ്രതിഷേധത്തിൽ പങ്കുചേർന്ന് സ്ഥാപനങ്ങൾ അടച്ചിട്ടു. ഇതിൽ റെസ്റ്റോറന്റുകൾ, കഫേകൾ, പുസ്തകശാലകൾ, മ്യൂസിയങ്ങൾ എന്നിവ ഉൾപ്പെടുന്നു.
മിനസോട്ടയിലെ ഫെഡറൽ ഇമിഗ്രേഷൻ നടപടികൾ അവസാനിപ്പിക്കുക, ഐസിഇ ഏജന്റുമാരെ സംസ്ഥാനത്ത് നിന്ന് പിൻവലിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

മിക്കവാറും പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നുവെങ്കിലും, ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പിരിഞ്ഞുപോയതിന് ശേഷം ചെറിയ തോതിൽ നാശനഷ്ടങ്ങളും അറസ്റ്റുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനുവരി 7-ന് മിനിയാപൊളിസിൽ വെച്ച് ഒരു ഐസിഇ ഏജൻ്റ് 37 വയസ്സുകാരിയായ റെനി ഗുഡിനെ വെടിവെച്ചു കൊന്നതാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണമായത്. കൂടാതെ, ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്നറിയപ്പെടുന്ന കർശനമായ ഇമിഗ്രേഷൻ നടപടികൾക്കെതിരെയും ജനങ്ങൾ പ്രതിഷേധിക്കുന്നു. വിശ്വാസ അധിഷ്ഠിത സംഘടനകൾ, ലേബർ യൂണിയനുകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവർ ചേർന്നാണ് ഈ “ജനറൽ സ്ട്രൈക്ക്” ആഹ്വാനം ചെയ്തത്. ജോലിയിൽ നിന്നും സ്കൂളുകളിൽ നിന്നും വിട്ടുനിൽക്കാനും ഷോപ്പിംഗ് ഒഴിവാക്കാനും മിനസോട്ട നിവാസികളോട് സംഘാടകർ ആവശ്യപ്പെട്ടിരുന്നു.

Hundreds of Minnesota businesses close to protest ICE presence, Streets filled as residents peacefully protest in cold.

Also Read

More Stories from this section

family-dental
witywide