“എനിക്ക് ചെറുപ്പക്കാരും സുന്ദരന്മാരുമായ പുരുഷന്മാരെ ഇഷ്ടമല്ല, സ്ത്രീകളെയാണ് ഇഷ്ടം”

വാഷിംഗ്ടൺ: ഗാസ പുനർനിർമ്മാണത്തിനായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച പുതിയ സമാധാന സമിതിയുടെ (Peace Board) ആദ്യ യോഗം വാഷിംഗ്ടണിൽ നടന്നു. തന്നെ സന്ദർശിക്കാനെത്തിയ ലോകനേതാക്കളെ പ്രശംസകൾ കൊണ്ടും തമാശകൾ കൊണ്ടും മൂടുകയായിരുന്നു ട്രംപ്. അതിനിടെയാണ് ലോക ശ്രദ്ധനേടിയ ആ വാക്കുകൾ ട്രംപിള നിന്നും വന്നത്. എനിക്ക് സുന്ദരന്മാരായ ചെറുപ്പക്കാരെ ഇഷ്ടമല്ല, സ്ത്രീകളെയാണ് എനിക്ക് ഇഷ്ടം. പുരുഷന്മാരിൽ എനിക്ക് താൽപ്പര്യമില്ല.”

പതിവ് ശൈലിയിൽ നിന്ന് മാറി വളരെ സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു ട്രംപ് സംസാരിച്ചത്. പരിപാടിയിൽ പങ്കെടുക്കാത്ത രാജ്യങ്ങൾക്ക് അദ്ദേഹം മുന്നറിയിപ്പും നൽകി. ഐക്യരാഷ്ട്രസഭയേക്കാൾ (UN) പ്രാധാന്യമുള്ള ഒന്നായി ഈ സമിതി മാറുമെന്ന് ട്രംപ് അവകാശപ്പെട്ടു.

ചടങ്ങിൽ ചില നേതാക്കളുടെ രൂപഭംഗിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പരാഗ്വേ പ്രസിഡൻ്റ് സാൻ്റിയാഗോ പെനയെ ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്: “അദ്ദേഹം ചെറുപ്പക്കാരനും സുന്ദരനുമാണ്. ചെറുപ്പവും സൗന്ദര്യവും ഉള്ളത് നല്ല കാര്യമാണ്, പക്ഷേ അതിന്റെ അർത്ഥം ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടപ്പെടണം എന്നല്ല. എനിക്ക് സുന്ദരന്മാരായ ചെറുപ്പക്കാരെ ഇഷ്ടമല്ല, സ്ത്രീകളെയാണ് എനിക്ക് ഇഷ്ടം. പുരുഷന്മാരിൽ എനിക്ക് താൽപ്പര്യമില്ല.”

അതേസമയം, തൻ്റെ പുതിയ സമിതിക്ക് ഐക്യരാഷ്ട്രസഭയേക്കാൾ പ്രാധാന്യം ലഭിക്കുമെന്ന് പ്രസിഡൻ്റ് സൂചിപ്പിച്ചു. “ഈ സമാധാന സമിതി (Board of Peace) ഏതാണ്ട് ഐക്യരാഷ്ട്രസഭയെ നിയന്ത്രിക്കുന്ന രീതിയിലാകും… അവർക്ക് സഹായം ആവശ്യമാണ്,” ട്രംപ് പറഞ്ഞു. തുടർന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് വെച്ച് താനും പ്രഥമ വനിത മെലാനിയ ട്രംപും എസ്‌കലേറ്ററിൽ കുടുങ്ങിയ സംഭവവും അദ്ദേഹം അനുസ്മരിച്ചു. ആ സംഭവത്തെക്കുറിച്ച് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്: “സിനിമാ താരത്തെപ്പോലെയുള്ള എൻ്റെ പ്രഥമ വനിത എൻ്റെ മുന്നിലുണ്ടായിരുന്നത് എൻ്റെ ഭാഗ്യമായി, കാരണം അവളുടെ ശരീരത്തിൻ്റെ ഒരു പ്രത്യേക ഭാഗത്ത് എനിക്ക് കൈവെക്കാൻ സാധിച്ചു.”

തൻ്റെ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെയും തൻ്റെ പേരിട്ടിരിക്കുന്ന ചടങ്ങ് നടന്ന സ്ഥലത്തെയും പ്രശംസിക്കാൻ ‘ബ്യൂട്ടിഫുൾ’ എന്ന വാക്ക് കുറഞ്ഞത് 14 തവണയെങ്കിലും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ഉപയോഗിച്ചു. വ്യാഴാഴ്ചത്തെ ചടങ്ങ് നടന്ന ‘യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്’ (US Institute of Peace) തന്റെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്തത് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു.”ഈ സർപ്രൈസിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു,” ട്രംപ് പറഞ്ഞു, “ഒരുപക്ഷേ അവർ എനിക്ക് കുറെ പണമോ മറ്റോ, ഒരുപക്ഷേ പണമായി തന്നെ (Cash) നൽകുമെന്ന് ഞാൻ കരുതി.”- ട്രംപ് തമാശയായി പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിക്കാൻ താൻ താരിഫ് ഭീഷണി മുഴക്കിയതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ഈ പ്രസ്താവന പൂർണ്ണമായും തള്ളിക്കളഞ്ഞു.

“I don’t like young, handsome men, I like women” – Trump

More Stories from this section

family-dental
witywide