അമേരിക്കൻ യാത്രയ്ക്കിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞാൽ എന്തുചെയ്യണം: ജാഗ്രത പാലിക്കാൻ ഇമിഗ്രേഷൻ അറ്റോർണിമാരുടെ നിർദ്ദേശം, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചോളൂ

വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനകൾക്കായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് പ്രവാസികൾക്കിടയിൽ ആശങ്ക പരത്തുന്നു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കാനാണ് ഇവരെ നിയോഗിച്ചിട്ടുള്ളതെങ്കിലും, യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി സായ്മിത്ര റെഡ്ഡി മുന്നറിയിപ്പ് നൽകി.

ആരൊക്കെ യാത്ര ഒഴിവാക്കണം ?

രേഖകളിൽ വ്യക്തതയില്ലാത്തവരും ‘ഗ്രേ ഏരിയയിൽ’ ഉള്ളവരും നിലവിൽ യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് റെഡ്ഡി നിർദ്ദേശിക്കുന്നു. പ്രധാനമായും താഴെ പറയുന്നവർ ശ്രദ്ധിക്കണം:

  • അവ്യക്തതയുള്ളവർ: നിങ്ങളുടെ വിസയുടെയോ താമസരേഖയുടെയോ സാധുതയിൽ (Validity) വ്യക്തതയില്ലാത്തവർ (Gray area) നിലവിൽ യാത്രകൾ ഒഴിവാക്കണം.
  • അപേക്ഷകൾ തീർപ്പാകാത്തവർ: യു.എസ്.സി.ഐ.എസ് (USCIS)-ൽ ഏതെങ്കിലും അപേക്ഷകൾ നൽകി അത് തീരുമാനമാകാതെ കാത്തിരിക്കുന്നവർ.
  • ക്രിമിനൽ പശ്ചാത്തലം: മുൻപ് ഏതെങ്കിലും തരത്തിലുള്ള അറസ്റ്റോ ക്രിമിനൽ കേസുകളോ നേരിട്ടവർ.
  • വിസ പ്രശ്നങ്ങൾ: വിസ റദ്ദാക്കപ്പെട്ടവരോ (Revoked) വിസ കാലാവധി കഴിഞ്ഞവരോ.
  • താൽക്കാലിക പദവി: ടി.പി.എസ് (TPS), പരോൾ (Parole), ഡാക്ക (DACA) തുടങ്ങിയ താൽക്കാലിക നിയമ പരിരക്ഷയിൽ കഴിയുന്നവർ.
  • H-1B ഗ്രേസ് പിരീഡ്: H-1B വിസയുടെ 60 ദിവസത്തെ ഗ്രേസ് പിരീഡിൽ കഴിയുന്നവർ.
  • സാധുവായ വിസയുള്ളവർ പാസ്‌പോർട്ട്, വിസ സ്റ്റാമ്പ് ചെയ്ത രേഖകൾ അല്ലെങ്കിൽ ഔദ്യോഗിക അപ്രൂവൽ നോട്ടീസ് എന്നിവ കയ്യിൽ കരുതണം.
  • വർക്ക് പെർമിറ്റ് ഉള്ളവർ ഫിസിക്കൽ EAD കാർഡ് കൂടെ കരുതേണ്ടത് നിർബന്ധമാണ്.
  • ഐസ് ഉദ്യോഗസ്ഥർക്ക് നിയമപരമായ താമസരേഖകൾ ചോദിക്കാൻ അധികാരമുണ്ട്. അമേരിക്കൻ പൗരന്മാരോടും സ്ഥിരതാമസക്കാരോടും അവർക്ക് ചോദ്യങ്ങൾ ചോദിക്കാം. സഹകരിക്കാൻ വിസമ്മതിക്കുന്നവരെ മാറ്റിനിർത്തി കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാനോ തടഞ്ഞുവെക്കാനോ സാധ്യതയുണ്ട്.

യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ

അമേരിക്കൻ പൗരന്മാർക്ക് ചോദ്യങ്ങളോട് പ്രതികരിക്കാതെ മൗനം പാലിക്കാനുള്ള അവകാശമുണ്ട്. വിസയിലുള്ളവർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും നിയമപരമായ അവകാശങ്ങളുണ്ടെങ്കിലും അത് സങ്കീർണ്ണമാണ്. എങ്കിലും, തടഞ്ഞുവെക്കപ്പെട്ടാൽ അഭിഭാഷകന്റെ സേവനം ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ട്. ഭീതി പടർത്താനല്ല, മറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഇത്തരമൊരു നിർദ്ദേശം നൽകുന്നതെന്ന് സായ്മിത്ര റെഡ്ഡി വ്യക്തമാക്കി.

ഐസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ള പ്രധാന വിമാനത്താവളങ്ങൾ

  • ചിക്കാഗോ ഓഹെയർ ഇന്റർനാഷണൽ എയർപോർട്ട് (ORD)
  • ക്ലീവ്‌ലാൻഡ് ഹോപ്കിൻസ് ഇന്റർനാഷണൽ എയർപോർട്ട് (CLE)
  • ഹാർട്‌സ്‌ഫീൽഡ്-ജാക്സൺ അറ്റ്‌ലാന്റ ഇന്റർനാഷണൽ എയർപോർട്ട് (ATL)
  • ഹൂസ്റ്റൺ വില്യം പി. ഹോബി എയർപോർട്ട് (HOU)
  • ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ എയർപോർട്ട്, ന്യൂയോർക്ക് (JFK)
  • ലാഗ്വാർഡിയ എയർപോർട്ട്, ന്യൂയോർക്ക് (LGA)
  • ലൂയിസ് ആംസ്ട്രോങ്ങ് ന്യൂ ഓർലിയൻസ് ഇന്റർനാഷണൽ എയർപോർട്ട് (MSY)
  • ലൂയിസ് മുനോസ് മരിൻ ഇന്റർനാഷണൽ എയർപോർട്ട്, പ്യൂർട്ടോ റിക്കോ (SJU)
  • സൗത്ത് വെസ്റ്റ് ഫ്ലോറിഡ ഇന്റർനാഷണൽ എയർപോർട്ട് (RSW)
  • നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ട് (EWR)
  • ഫിലാഡൽഫിയ ഇന്റർനാഷണൽ എയർപോർട്ട് (PHL)
  • ഫീനിക്സ് സ്കൈ ഹാർബർ ഇന്റർനാഷണൽ എയർപോർട്ട് (PHX)
  • പിറ്റ്‌സ്ബർഗ് ഇന്റർനാഷണൽ എയർപോർട്ട് (PIT)

ICE officers deployed at airports: Immigration attorneys urge caution

More Stories from this section

family-dental
witywide