വോട്ടർമാരെ ഭയപ്പെടുത്താനില്ല, വോട്ടിംഗ് കേന്ദ്രങ്ങളിൽ ഐസ് ഏജന്‍റുമാരെ വിന്യസിക്കില്ലെന്ന് സുരക്ഷാ വകുപ്പിന്‍റെ ഉറപ്പ്

വാഷിംഗ്ടൺ: വരാനിരിക്കുന്ന 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ വോട്ടിംഗ് കേന്ദ്രങ്ങളിൽ ഇമിഗ്രേഷൻ ഏജന്റുമാരെ വിന്യസിക്കില്ലെന്ന് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ്. വോട്ടർമാരെ ഭയപ്പെടുത്താൻ ഫെഡറൽ ഏജന്റുമാരെ ഉപയോഗിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ട്രംപ് ഭരണകൂടം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ ഹെതർ ഹണി സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഈ ഉറപ്പ് നൽകിയത്. ബുധനാഴ്ച നടന്ന ഒരു മണിക്കൂർ നീണ്ട ഫോൺ കോളിനിടെയാണ് ഹെതർ ഹണി ഈ പ്രഖ്യാപനം നടത്തിയത്. “വോട്ടിംഗ് കേന്ദ്രങ്ങളിൽ ഐസിഇ സാന്നിധ്യമുണ്ടാകുമെന്ന ഏത് സൂചനയും തെറ്റായ വിവരമാണെന്ന് അവർ വ്യക്തമാക്കി.

മിനിയാപൊളിസിലും മറ്റും അടുത്തിടെ നടന്ന ശക്തമായ ഇമിഗ്രേഷൻ പരിശോധനകൾ വോട്ടർമാരെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ഉള്ള നീക്കമാണെന്ന് പല സംസ്ഥാന വിദേശകാര്യ സെക്രട്ടറിമാരും ഭയപ്പെട്ടിരുന്നു.
വോട്ടിംഗ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് യാതൊരു ഓപ്പറേഷനും ഐസിഇ പ്ലാൻ ചെയ്യുന്നില്ലെന്ന് വകുപ്പ് വ്യക്തമാക്കി. എന്നാൽ, വോട്ടിംഗ് കേന്ദ്രത്തിൽ ഒരു പൊതുസുരക്ഷാ ഭീഷണി ഉണ്ടാവുകയാണെങ്കിൽ നിർദ്ദിഷ്ട നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിചേർത്തു. ഹണിയുടെ പ്രഖ്യാപനത്തിൽ പല ഉദ്യോഗസ്ഥരും ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നുണ്ട്. “കണ്ണുകൊണ്ട് കാണുമ്പോൾ മാത്രമേ ഞാൻ ഇത് വിശ്വസിക്കൂ,” എന്ന് യോഗത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് സംവിധാനങ്ങൾ ‘ദേശസാൽക്കരിക്കണം’ എന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൺ വോട്ടിംഗ് കേന്ദ്രങ്ങളെ ഐസിഇ ഏജന്റുമാരെക്കൊണ്ട് വളയണമെന്ന് പറഞ്ഞതും വൻ വിവാദമായിരുന്നു. അമേരിക്കൻ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം ഫെഡറൽ ഗവൺമെന്റിനല്ല, മറിച്ച് അതത് സംസ്ഥാനങ്ങൾക്കാണ്.

More Stories from this section

family-dental
witywide