ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ്: ട്രാഫിക് നിയമലംഘന സന്ദേശങ്ങളിൽ വീഴരുത്, മുന്നറിയിപ്പുമായി ഇല്ലിനോയ് അറ്റോർണി ജനറൽ

ഷിക്കാഗോ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇല്ലിനോയ് അറ്റോർണി ജനറൽ ക്വാം റൗൾ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്രാഫിക് നിയമം ലംഘിച്ചുവെന്നും ഉടൻ പിഴയടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് 30 ദിവസത്തേക്ക് റദ്ദാക്കുമെന്നുമാണ് സന്ദേശത്തിൽ ഉണ്ടാവുക. ചില സന്ദേശങ്ങളിൽ നിയമനടപടി നേരിടേണ്ടി വരുമെന്നോ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെന്നോ ഭീഷണിപ്പെടുത്താറുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ അതിലെ ലിങ്കുകളിലോ ഫോൺ നമ്പറുകളിലോ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. പ്രാദേശിക നമ്പറുകളിൽ നിന്നാണ് സന്ദേശം വരുന്നത് എന്നതുകൊണ്ട് മാത്രം അത് വിശ്വസിക്കരുത്. സർക്കാർ ഏജൻസികൾ പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെട്ട് ഒരിക്കലും ഫോൺ വിളിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പൊതുജനങ്ങൾ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Illinois Attorney General warns against traffic violation messages, threatening to revoke license

More Stories from this section

family-dental
witywide