
ദുബായ് : ദുബായിൽ നടന്ന ഏഴാമത് യുഎഇ സ്വാറ്റ് (SWAT) ചലഞ്ചിൽ, ചൈനയുടെ വനിതാ പൊലീസ് സ്ക്വാഡ് അമേരിക്കൻ പുരുഷ ടീമിനെ പരാജയപ്പെടുത്തിയത് ആഗോള ശ്രദ്ധ നേടി. ‘ചൈനീസ് പോലീസ് ടീം എഫ്’ (Chinese Police Team F) എന്ന് പേരിലുള്ള വനിതാ സംഘമാണ് മത്സരത്തിൻ്റെ മൂന്നാം ദിവസം നടന്ന നിർണ്ണായക ഘട്ടത്തിൽ യുഎസ് ടീമിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഷൂട്ടിംഗ്, സ്പ്രിന്റിംഗ്, ഭാരം ചുമക്കൽ എന്നിവ ഉൾപ്പെട്ട കഠിനമായ ടാസ്ക്കുകളിൽ യുഎസ് പുരുഷ ടീമിനേക്കാൾ ഏകദേശം 16-17 സെക്കൻഡ് മുമ്പേ ചൈനീസ് വനിതാ ടീം ഫിനിഷ് ചെയ്തു. യുഎഇ സ്വാറ്റ് ചലഞ്ചിൽ ചൈനയിൽ നിന്നുള്ള ഒരു സമ്പൂർണ്ണ വനിതാ ടീം പങ്കെടുക്കുന്നത് ഇതാദ്യമായാണ്.
ചൈനയുടെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള വനിതാ സ്വാറ്റ് ടീം മറ്റ് പല പുരുഷ ടീമുകളെയും പിന്നിലാക്കി വനിതാ വിഭാഗത്തിൽ ഒന്നാമതെത്തി. ടൂർണമെൻ്റിൻ്റെ മൊത്തത്തിലുള്ള ചാമ്പ്യൻഷിപ്പ് നേടിയത് കസാക്കിസ്ഥാൻ സി ടീമാണ്. കസാക്കിസ്ഥാൻ എ രണ്ടാം സ്ഥാനവും ചൈന പൊലീസ് സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കഠിനമായ തടസ്സങ്ങൾ മറികടക്കുമ്പോൾ ചൈനീസ് ടീം പുലർത്തിയ കൃത്യതയും ഒത്തൊരുമയുമാണ് അവരെ വിജയത്തിലേക്ക് നയിച്ചത്. 48 രാജ്യങ്ങളിൽ നിന്നുള്ള 109 ടീമുകളാണ് ഈ അഞ്ച് ദിവസത്തെ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തത്.
In the 7th UAE SWAT Challenge, China’s women’s police squad defeated the American men’s team,















