ടെക്സസിലെ ഒരു മാളിൽവെച്ച് തൻ്റെ അമ്മയെ തടഞ്ഞുനിർത്തി, സ്പാനിഷിൽ സംസാരിക്കാൻ തുടങ്ങി, മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു; ഐസിഇ ഏജൻ്റുമാർക്കെതിരെ ഇന്ത്യൻ വംശജ

ടെക്സസ്: ടെക്സസിലെ ഒരു മാളിൽ വെച്ച് തൻ്റെ വൃദ്ധയായ അമ്മയെ അമേരിക്കൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും അപമാനിക്കുകയും ചെയ്തതായി ഇന്ത്യൻ വംശജയായ ഡോക്ടർ നിഷ പട്ടേലിൻ്റെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന സംഭവത്തെക്കുറിച്ച് അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പ്രതികരിച്ചത്.

ടെക്സസിലെ ഒരു ഔട്ട്‌ലെറ്റ് മാളിൽ ഷോപ്പിംഗ് നടത്തുകയായിരുന്ന നിഷ പട്ടേലിൻ്റെ അമ്മയെ മാസ്ക് ധരിച്ച ഐസിഇ ഏജൻ്റുമാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. അമ്മയ്ക്ക് വിദേശി ഉച്ചാരണ ശൈലി (accent) ഉള്ളതിനാൽ അവർ സ്പാനിഷ് സംസാരിക്കുന്നവരാണെന്ന് ഏജന്റുമാർ തെറ്റായി കരുതി. തുടർന്ന് ഉദ്യോഗസ്ഥർ അവരോട് സ്പാനിഷിൽ സംസാരിക്കാൻ തുടങ്ങിയെന്ന് ഡോക്ടർ നിഷ പട്ടേൽ പറഞ്ഞു.

തനിക്ക് സ്പാനിഷ് അറിയില്ലെന്ന് പറഞ്ഞപ്പോൾ, അവർ ഏത് രാജ്യത്ത് നിന്നാണ് വരുന്നതെന്ന് ഏജൻ്റുമാർ തുടർച്ചയായി ചോദിക്കാൻ തുടങ്ങി. കഴിഞ്ഞ 47 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഒരു യുഎസ് പൗരയാണ് തന്റെ അമ്മയെന്ന് ഡോക്ടർ വ്യക്തമാക്കി. ഫോണിലുണ്ടായിരുന്ന തൻ്റെ യുഎസ് പാസ്‌പോർട്ടിൻ്റെ ഫോട്ടോ കാണിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ അവരെ പോകാൻ അനുവദിച്ചത്.

ക്രിമിനലുകളെ പുറത്താക്കുക എന്നതിലുപരി സാധാരണക്കാരായ പൗരന്മാരെപ്പോലും അവരുടെ ഭാഷയുടെയോ ഉച്ചാരണത്തിൻ്റെയോ പേരിൽ വേട്ടയാടുന്നത് തെറ്റായ പ്രവണതയാണെന്ന് ഡോക്ടർ നിഷ പട്ടേൽ കുറിപ്പിലൂടെ വിമർശിച്ചു. അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.

Indian-American woman accuses ICE agents of stopping his mother at a mall in Texas, starting to speak in Spanish, mentally abusing her, and humiliating her.

More Stories from this section

family-dental
witywide