
ന്യൂഡൽഹി: യുഎസ് വിമാനത്തിൽ ഉറങ്ങുന്നതായി അഭിനയിച്ച് സഹയാത്രക്കാരിയെ ശല്യം ചെയ്ത ഇന്ത്യൻ യുവാവ് കുറ്റക്കാരനെന്ന് അമേരിക്കൻ കോടതി കണ്ടെത്തി. വരുൺ അറോറ (38) എന്ന ഇന്ത്യൻ പൗരനാണ് കേസിൽ പ്രതിയായിരിക്കുന്നത്.
2024 ഓഗസ്റ്റിൽ റോഡ് ഐലൻഡ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. സഹയാത്രക്കാരിയായ യുവതിയെ ഇയാൾ മോശമായ രീതിയിൽ സ്പർശിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. യുവതി തടയാൻ ശ്രമിച്ചെങ്കിലും കണ്ണുകളിൽ മാസ്ക് ധരിച്ച് ഉറങ്ങുന്നതായി നടിച്ച് ഇയാൾ ഉപദ്രവം തുടരുകയായിരുന്നു.
തുടർന്ന് നടന്ന നിയമപോരാട്ടത്തിനൊടുവിൽ അറോറ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തി. ഇയാൾക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. ഈ കേസിൽ ശിക്ഷാവിധി മെയ് മാസത്തിൽ പ്രഖ്യാപിക്കും. നിലവിൽ ഇയാൾ മതിയായ രേഖകളില്ലാതെയാണ് യുഎസിൽ താമസിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Indian man pleads guilty to harassing female passenger on US flight while pretending to be asleep













