
ന്യൂഡൽഹി: ഇന്ത്യാനയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 64 വയസ്സുകാരൻ മരിച്ച സംഭവത്തിൽ 25 വയസ്സുള്ള ഇന്ത്യക്കാരൻ അമേരിക്കയിൽ അറസ്റ്റിലായി. ഇന്ത്യാനയിൽ നടന്ന അപകടത്തിലാണ് വയോധികൻ മരിച്ചത്. സംഭവത്തിൽ സുഖ്ദീപ് സിംഗ് എന്ന യുവാവാണ് പിടിയിലായത്.
ഫെബ്രുവരി 18-ന് ഇന്ത്യാനയിലെ ഹെൻഡ്രിക്സ് കൗണ്ടിയിലാണ് അപകടം നടന്നത്. സുഖ്‌ദീപ് സിംഗ് ഓടിച്ചിരുന്ന സെമി ട്രക്ക് ചുവപ്പ് സിഗ്നൽ മറികടന്ന് മറ്റൊരു പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്ന ടെറി ഷൂൾട്സ് എന്ന 64 വയസ്സുകാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത സുഖ്‌ദീപ് നിലവിൽ ഇയാൾ അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗത്തിൻ്റെ (ICE) കസ്റ്റഡിയിലാണ്.
2018-ൽ പ്രായപൂർത്തിയാകാത്ത സമയത്ത് അതിർത്തി കടന്ന് അമേരിക്കയിൽ സുഖ്ദീപ് സിംഗ് അവിടെ നിയമവിരുദ്ധമായി താമസിച്ചിരുന്നതായി അധികൃതർ അറിയിച്ചു. 2025 മെയ് മാസത്തിലാണ് ഇയാൾക്ക് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് (CDL) ലഭിച്ചത്. എന്നാൽ ഇയാൾക്കെതിരെ നിരവധി ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
Indian youth arrested in Indiana three-vehicle crash that killed 64-year-old.














