തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാക് ഏജൻസികൾക്ക് കൈമാറി; പതിനഞ്ചുകാരൻ അറസ്റ്റിൽ

ചണ്ഡീഗഡ്: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഏജൻസികൾക്ക് രാജ്യന്നെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയ കേസിൽ പഞ്ചാബിലെ പത്താൻകോട്ടിൽ പതിനഞ്ച് വയസുകാരൻ അറസ്റ്റിൽ. മൊബെൽ വഴിയായിരുന്നു കൈമാറ്റം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പരിചയപ്പെട്ട കുട്ടിയെ തീവ്രവാദികൾ ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ആൺകുട്ടിയെ ചോദ്യം ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജമ്മു കശ്‌മീരിൽ താമസിച്ചിരുന്ന കുട്ടിയുടെ പിതാവ് ഒരു വർഷം മുമ്പ് കൊല്ലപ്പെട്ടു എന്ന് പറഞ്ഞ് വൈകാരികമായി ചൂഷണം ചെയ്താണ് വിവരങ്ങൾ ശേഖരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഈ ബന്ധം തുടരുന്നതായും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ, ഐഎസ്ഐ, ആ രാജ്യത്ത് ഭീകര മൊഡ്യൂളുകൾ നടത്തുന്ന സംഘടനകൾ എന്നിവരുമായി കുട്ടി ബന്ധപ്പെട്ടിരുന്നുവെന്നും 15 കാരൻ്റെ ഫോൺ ഏജൻസികൾ ക്ലോൺ ചെയ്‌തുവെന്നു കണ്ടെത്തിയതായി പത്താൻകോട്ട് സീനിയർ പോലീസ് സൂപ്രണ്ട് ദിൽജിന്ദർ സിംഗ് ധില്ലൺ പറഞ്ഞു.

ചില പ്രധാന സ്ഥലങ്ങളുടെ വീഡിയോഗ്രാഫി നടത്തി വിവരങ്ങൾ എടുത്തിരുന്നു. പഞ്ചാബിൽ ഇത്തരത്തിൽ വേറെയും കുട്ടികൾ ചൂഷണം ചെയ്യപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. സമാനമായ സാഹചര്യത്തിൽ വ്യോമസേനാ സ്റ്റേഷനിൽ ചാരപ്പണി നടത്തിയതിന് ഒരു കരാറുകാരനും അറസ്റ്റിലായിട്ടുണ്ട്. 2020 മുതൽ അംബാലയിലെ വ്യോമസേനാ താവളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കോൺട്രാക്ടറായ സുനിൽ എന്ന സണ്ണിയെയാണ് അറസ്റ്റ് ചെയ്‌തത്. ഒരു സ്ത്രീ വഴി വ്യോമസേനയെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ കൈമാറിയിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ മൊബൈൽ പിടിച്ചെടുത്തതിൽ സംശയാസ്‌പദമായ നിരവധി കാര്യങ്ങൾ കണ്ടെത്തിയതായി എസ് പി കൂട്ടിച്ചേർത്തു.

Information about strategic locations was passed on to Pak agencies; Fifteen-year-old arrested

More Stories from this section

family-dental
witywide