ഇറാൻ ആക്രമണം: അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഞായറാഴ്ച, പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സുരക്ഷാ ഭീഷണിയും ചർച്ചയാകും

കെയ്‌റോ: വിവിധ അറബ് രാജ്യങ്ങൾക്കു നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഞായറാഴ്ച ചേരും. വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന ഈ യോഗം കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക അഭ്യർത്ഥന പ്രകാരമാണ് വിളിച്ചുചേർത്തിരിക്കുന്നത്.

അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സുരക്ഷാ ഭീഷണികളും യോഗം ഗൗരവമായി വിലയിരുത്തുമെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഹൊസാം സാക്കി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് (AFP) പറഞ്ഞു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംയുക്ത നിലപാട് സ്വീകരിക്കുന്നതിനാണ് ഈ അടിയന്തര നീക്കം.

ഫെബ്രുവരി അവസാനം മുതൽ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണുള്ളത്. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നാണ് അറബ് ലീഗ് വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനെ സമീപിക്കാനുള്ള സാധ്യതയും അറബ് ലീഗ് പരിശോധിക്കുന്നുണ്ട്.

Iran attack: Arab League foreign ministers to meet on Sunday to discuss invasion of sovereignty and security threats

More Stories from this section

family-dental
witywide