യുഎസ് വിമാനം വെടിവെച്ചിട്ടതായി ഇറാൻ; മിഷനിടെ തകർത്തത് സി-130 വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും

ടെഹ്‌റാൻ: ഇറാനിൽ കുടുങ്ങിയ അമേരിക്കൻ വൈമാനികനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ യുഎസ് സൈനിക വിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ്റെ അവകാശവാദം. ഒരു സി-130 (C-130) മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തകർത്തതായാണ് ഇറാൻ സായുധ സേന വ്യക്തമാക്കുന്നത്.

ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിനെ ഉദ്ധരിച്ച് തസ്‌നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്ഫഹാൻ്റെ തെക്കൻ മേഖലയിൽ വെച്ചാണ് വിമാനം തകർത്തതെന്ന് പൊലീസ് കമാൻഡ് അറിയിച്ചു.

വ്യോമസേന, കരസേന, ബാസിജ്, പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ‘ശത്രുവിൻ്റെ പറക്കുന്ന വസ്തുക്കൾ’ തകർത്തതെന്ന് ഇറാൻ്റെ ഏകീകൃത കമാൻഡായ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അമേരിക്കൻ കേന്ദ്രങ്ങളിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.

Iran claims to have shot down US plane; C-130 aircraft and two Black Hawk helicopters destroyed during mission

More Stories from this section

family-dental
witywide