ഇറാൻ സംഘർഷത്തിന് അയവില്ലേ? യുഎസ് വിമാനവാഹിനിക്കപ്പൽ ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് മിഡിൽ ഈസ്റ്റിലേക്ക്

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കാൻ ഒരുങ്ങുന്നു. യുഎസ് സെൻട്രൽ കമാൻഡിൻ്റെ പരിധിയിലുള്ള മേഖലയിലേക്കാണ് കപ്പൽ അയക്കുന്നത്.

നിലവിൽ മേഖലയിൽ തുടരുന്ന സൈനിക നടപടികളിൽ പങ്കുചേരുന്ന രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് പകരമാണോ അതോ അവയ്‌ക്കൊപ്പം അധിക സുരക്ഷയ്ക്കായാണോ ബുഷ് എത്തുന്നത് എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇറാനെതിരെ കടുത്ത സൈനിക നീക്കങ്ങൾ നടത്തുന്നതിനെക്കുറിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതിനിടെയാണ് ഈ പുതിയ നീക്കം. അതേസമയം, ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് താൻ തയ്യാറാണെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും മേഖലയിലെ സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നത് സംഘർഷം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Iran conflict: US aircraft carrier George H.W. Bush heads to Middle East

More Stories from this section

family-dental
witywide