ട്രംപിൻ്റേത് ‘മിഥ്യാമോഹങ്ങൾ’, അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ ; സംഘർഷത്തിന് ചൂടേറുന്നു, ഉറ്റുനോക്കി ലോക രാജ്യങ്ങൾ

ടെഹ്റാൻ: അമേരിക്കയുമായി ചർച്ചകൾക്കില്ലെന്ന് ഇറാൻ്റെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി വ്യക്തമാക്കി. മധ്യസ്ഥർ മുഖേന ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ അമേരിക്കയെ സമീപിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ കരുത്തനായ നേതാവ്.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തൻ്റെ ‘മിഥ്യാമോഹങ്ങൾ’ കൊണ്ട് മേഖലയെയാകെ അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും, അമേരിക്കൻ സൈനികർക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുമോ എന്ന ആശങ്കയിലാണ് അദ്ദേഹമെന്നും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ ലാരിജാനി എക്സിൽ കുറിച്ചു.

“തൻ്റെ വിഭ്രാന്തമായ നടപടികളിലൂടെ ‘അമേരിക്ക ഫസ്റ്റ്’ എന്ന തൻ്റെ മുദ്രാവാക്യത്തെ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി അദ്ദേഹം മാറ്റി. ഇസ്രായേലിൻ്റെ അധികാര മോഹങ്ങൾക്കായി അദ്ദേഹം അമേരിക്കൻ സൈനികരെ ബലികൊടുത്തു,” ലാരിജാനി കൂട്ടിച്ചേർത്തു. ഇറാൻ സൈന്യം അധിനിവേശം ആരംഭിച്ചിട്ടില്ലെന്നും മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രധാന ഉപദേശകനായിരുന്ന ലാരിജാനി പറഞ്ഞു.

Iran says it will not negotiate with the US; The conflict is heating up

More Stories from this section

family-dental
witywide