
ടെഹ്റാൻ: യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് പ്രതികാരമായി കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇറാൻ. മിഡിൽ ഈസ്റ്റിലെ 27 യുഎസ് താവളങ്ങൾ ആക്രമിച്ചതായി ഐആർജിസി (IRGC) അറിയിച്ചു. ബോംബാക്രമണത്തിന് തിരിച്ചടിയായി ആറാം ഘട്ട ആക്രമണങ്ങൾ തങ്ങൾ നടത്തുകയാണെന്ന് ഐആർജിസി അറിയിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിനും മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ തങ്ങൾ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ വ്യക്തമാക്കി. ഇസ്രായേലിലെ ടെൽ നോഫ് എയർബേസ്, ടെൽ അവീവിലെ ഇസ്രായേൽ സൈന്യത്തിന്റെ കമാൻഡ് ആസ്ഥാനമായ ഹക്കീരിയ, അവിടെത്തന്നെയുള്ള ഒരു വലിയ പ്രതിരോധ വ്യവസായ സമുച്ചയം എന്നിവയ്‌ക്കൊപ്പം 27 യുഎസ് താവളങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു.
ഇറാനിയൻ സൈന്യം “വ്യത്യസ്തവും കഠിനവുമായ പ്രതികാര നടപടികൾ നടപ്പിലാക്കുമെന്നും, ഖേദകരമായ പ്രഹരങ്ങൾ തുടർച്ചയായി നൽകുമെന്നും” അവർ കൂട്ടിച്ചേർത്തു
Iran threatens to continue attacks on 27 US bases, major strikes













