ഇറാൻ-യുഎസ് സംഘർഷ സാധ്യത: മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾക്ക് തടസ്സം, പ്രമുഖ കമ്പനികൾ സർവീസുകൾ നിർത്തി

വാഷിംഗ്ടൺ: ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുൻനിര അന്താരാഷ്ട്ര വിമാനക്കമ്പനികൾ മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായേക്കാം എന്ന ഭയത്തെത്തുടർന്ന് പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ ഈ മേഖലയിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

ലുഫ്താൻസ, എയർ ഫ്രാൻസ്, കെ.എൽ.എം, സ്വിസ് എയർ, യുണൈറ്റഡ് എയർലൈൻസ് , എയർ കാനഡ തുടങ്ങിയ പ്രമുഖ കമ്പനികൾ മിഡിൽ ഈസ്റ്റിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ഇസ്രായേലിലെ ഇസ്രായേലിലെ ടെൽ അവീവ്, യുഎഇയിലെ ദുബായ്, സൗദി അറേബ്യയിലെ റിയാദ്, ദമാം എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കിയത്.

ഇസ്രായേൽ, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമപാതകൾ ഒഴിവാക്കാനാണ് വിമാനക്കമ്പനികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) ഇറാനിയൻ വ്യോമപാത ഒഴിവാക്കാൻ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇറാനിലെ പ്രതിഷേധങ്ങൾക്കും ആണവ പദ്ധതിയുടേയും പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലേക്ക് അമേരിക്കൻ നാവികപ്പടയെ വിന്യസിക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനമാണ് സംഘർഷം വർദ്ധിപ്പിച്ചത്.

Iran-US conflict potential: Flight services to the Middle East disrupted

More Stories from this section

family-dental
witywide