ഇറാൻ യുദ്ധം: നാറ്റോ ‘പേടിത്തൊണ്ടന്മാർ’, ഗൾഫ് രാജ്യങ്ങൾക്ക് ട്രംപിൻ്റെ കൈയടി

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടയിൽ ഗൾഫ് സഖ്യകക്ഷികൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുദ്ധമുഖത്ത് ഗൾഫ് രാജ്യങ്ങൾ തൻ്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുവെന്ന് പറഞ്ഞ ട്രംപ്, നാറ്റോ (NATO) രാജ്യങ്ങൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് വീണ്ടും കുറ്റപ്പെടുത്തി.

“സത്യസന്ധമായി പറഞ്ഞാൽ ഞങ്ങളുടെ ഗൾഫ് സഖ്യകക്ഷികൾ വളരെ നന്നായി സഹകരിക്കുന്നുണ്ട്,” ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. യുദ്ധത്തിൽ യുഎഇയ്ക്കും ഖത്തറിനും വലിയ ആഘാതങ്ങൾ നേരിടേണ്ടി വന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. “യുഎഇ കഠിനമായ ആക്രമണങ്ങൾ നേരിട്ടു. ഖത്തറിനും വലിയ തിരിച്ചടി ലഭിച്ചു. അവർ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന രാജ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നാറ്റോ സഖ്യകക്ഷികൾക്കെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയെ സഹായിക്കാത്ത നാറ്റോ രാജ്യങ്ങളെ ‘പേടിത്തൊണ്ടന്മാർ’ എന്നാണ് അദ്ദേഹം മുൻപ് വിശേഷിപ്പിച്ചത്.

ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഗൾഫ് നഗരങ്ങളിൽ സുരക്ഷാ ഭീതിയും ഇറാനോടുള്ള അവിശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സമാധാനവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് ഗൾഫ് രാജ്യങ്ങൾ നിലവിൽ നീങ്ങുന്നത്.

Iran war: Trump calls NATO ‘cowards’, applauds Gulf countries

More Stories from this section

family-dental
witywide