അമേരിക്കയുടെ യുദ്ധ കപ്പലുകളെ തകർത്ത് കടലിന്റെ അടിത്തട്ടിലെത്തിക്കും; യുഎസ് നാവികസേനക്ക് കനത്ത മുന്നറിയിപ്പുമായി ഇറാൻ, പുതിയ ഭീഷണി വലിയ ആശങ്ക

ടെഹ്‌റാൻ: പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് പ്രവേശിക്കുന്ന ഏത് അമേരിക്കൻ യുദ്ധക്കപ്പലുകളെയും തകർത്ത് കടലിന്റെ അടിത്തട്ടിലെത്തിക്കുമെന്ന് ഇറാൻ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ നാവികസേനയ്‌ക്കെതിരെ ഇറാൻ നടത്തുന്ന ഏറ്റവും കടുത്ത പരാമർശമാണിത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ അമേരിക്കൻ നാവികസേന ഉടൻ തന്നെ രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സാന്നിധ്യം വർദ്ധിപ്പിക്കുന്നത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിട്ടാണ് ഇറാൻ കാണുന്നത്. എത്രയും വേഗം തന്നെ എണ്ണക്കപ്പലുകൾക്ക് എസ്കോർട്ട് നൽകിത്തുടങ്ങുമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ മേഖലയിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. തങ്ങളുടെ അതിർത്തിക്കടുത്തുള്ള അമേരിക്കൻ നീക്കങ്ങളെ പ്രതിരോധിക്കാൻ സർവ്വ സജ്ജമാണെന്ന് ഇറാൻ സൈന്യം ആവർത്തിച്ചു. ഇറാന്റെ ഈ പുതിയ ഭീഷണി ആഗോള വിപണിയിലും എണ്ണവിലയിലും വലിയ ആശങ്കകൾക്ക് വഴിതുറന്നിട്ടുണ്ട്.

More Stories from this section

family-dental
witywide