അമേരിക്കൻ സൈനിക നടപടിക്ക് മണ്ണൊരുക്കിയാൽ… ഉറച്ച ഭീഷണിയുമായി ഇറാൻ; പ്രത്യാഘാതം കഠിനമായിരിക്കും, ബൾഗേറിയക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇസ്രായേലിനോ അമേരിക്കയ്‌ക്കോ ഇറാനെതിരെ സൈനിക നടപടി നടത്താൻ സ്വന്തം മണ്ണ് വിട്ടുനൽകരുതെന്ന് നാറ്റോ അംഗരാജ്യമായ ബൾഗേറിയക്ക് ഇറാൻ കർശന മുന്നറിയിപ്പ് നൽകി. ഇറാന് നേരെ നടക്കുന്ന ഏത് ആക്രമണത്തിന്‍റെയും ഉത്ഭവകേന്ദ്രത്തെ ലക്ഷ്യമിട്ട് തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബൾഗേറിയൻ ജനതയോട് തങ്ങൾക്ക് എതിർപ്പൊന്നുമില്ലെന്നും, എന്നാൽ അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നത് അന്താരാഷ്ട്ര നിയമപ്രകാരം അധിനിവേശത്തിൽ പങ്കാളികളാകുന്നതിന് തുല്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു.

ബൾഗേറിയൻ വ്യോമാതിർത്തിയിൽ നിന്ന് അമേരിക്കൻ ഇന്ധന വിമാനങ്ങൾ സർവീസ് നടത്തുന്നതായി റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബൾഗേറിയയിലെ രാഷ്ട്രീയക്കാരും പൗരന്മാരും തന്നെ സമ്മതിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. തങ്ങളുടെ ബെസ്മർ എയർബേസിൽ അമേരിക്കൻ സൈനികർക്കും ഇന്ധന വിമാനങ്ങൾക്കും താത്കാലികമായി തങ്ങാൻ ബൾഗേറിയൻ പാർലമെന്ററി സമിതി അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇറാന്റെ ഈ ശക്തമായ ഇടപെടൽ.

വർഷങ്ങളായി തങ്ങൾ ‘ചെസ്സ്’ കളിക്കാറുണ്ടെന്നും എന്നാൽ സമീപകാലത്തായി ‘പോക്കർ’ കളിക്കാനും പഠിച്ചിട്ടുണ്ടെന്നും പറഞ്ഞ ബഖായി, ഇറാന്റെ മാറിക്കൊണ്ടിരിക്കുന്ന യുദ്ധ തന്ത്രങ്ങളെക്കുറിച്ചും സൂചന നൽകി. എന്നാൽ ഇറാനികൾ മികച്ച പോക്കർ കളിക്കാരാണെങ്കിലും അവർ തകർച്ചയിലാണെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.

More Stories from this section

family-dental
witywide