ട്രംപിനെതിരെ വധഭീഷണിയോ? പെൻസിൽവേനിയയിലെ വധശ്രമ ചിത്രം കാട്ടി “ഇത്തവണ വെടിയുണ്ട ഉന്നം പിഴയ്ക്കില്ല” എന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ, അങ്ങേയറ്റം ആശങ്കാജനകമായ സാഹചര്യം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വധഭീഷണി മുഴക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2024 ജൂലൈയിൽ പെൻസിൽവേനിയയിലെ ബട്ട്‌ലറിൽ നടന്ന റാലിക്കിടെ ട്രംപിന് നേരെ നടന്ന വധശ്രമത്തിന്റെ ചിത്രം കാണിച്ചുകൊണ്ടാണ് ഭീഷണി മുഴക്കിയത്. “ഇത്തവണ വെടിയുണ്ട ഉന്നം പിഴയ്ക്കില്ല” (This time, the bullet won’t miss) എന്ന വാചകം പേർഷ്യൻ ഭാഷയിൽ ചിത്രത്തിനൊപ്പം സംപ്രേഷണം ചെയ്തു.

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ട്രംപ് സൈനിക നീക്കം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രകോപനം വരുന്നത്. പ്രക്ഷോഭകാരികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതിനെതിരെ ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരമൊരു സംപ്രേക്ഷണത്തിനും ഭീഷണിക്കും ഇറാൻ ഭരണകൂടം ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, സ്റ്റേറ്റ് ടിവിയിലൂടെ ഇത്തരമൊരു സന്ദേശം വന്നത് ട്രംപിനെതിരെയുള്ള ഏറ്റവും നേരിട്ടുള്ള ഭീഷണിയായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

സംഘർഷം വഷളായതിനെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടയ്ക്കുകയും അമേരിക്ക ചില സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

Iranian state television shows footage of Pennsylvania assassination attempt, says “this time the bullet will not miss the target”, extremely worrying situation

More Stories from this section

family-dental
witywide