ധർമ്മേന്ദ്ര പ്രധാൻ പുറത്തോ? കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ചയെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമ്മേന്ദ്ര പ്രധാനെ മാറ്റുമെന്നും നിർമ്മല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയായി പരിഗണിക്കുമെന്നും റിപ്പോർട്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് സൂചന. കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരിയും പുറത്ത് പോകുമെന്നും മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത മുഖങ്ങൾ എത്തിയേക്കുമെന്നും സൂചനയുണ്ട്.

മുൻ ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, ശ്രീകാന്ത് ഷിൻഡെ, രാഘവ് ചദ്ദ എന്നിവർക്കും മന്ത്രിസ്ഥാനത്തിന് സാധ്യതയുണ്ട്. ജൂൺ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടനയുടെ തീയതി അന്തിമമാക്കാനാണ് ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രധാന സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് എൻ‌ഡിഎ തയ്യാറാകുന്നത്.

Is Dharmendra Pradhan out? Union Cabinet reshuffle likely on Monday

More Stories from this section

family-dental
witywide