മിനിയാപൊളിസ് വെടിവെയ്പ്പ്: തെളിവുകൾ നശിപ്പിക്കരുതെന്ന് ട്രംപ് ഭരണകൂടത്തിന് കോടതി ഉത്തരവ്; മിനസോട്ടയ്ക്ക് ആദ്യഘട്ട വിജയം

മിനസോട്ട: മിനിയാപൊളിസിൽ 37-കാരനായ അലക്സ് പ്രെറ്റി ഫെഡറൽ ഏജന്റിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക ഉത്തരവുമായി യുഎസ് ഡിസ്ട്രിക്റ്റ് കോടതി. വെടിവെയ്പ്പുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും നശിപ്പിക്കാനോ മാറ്റം വരുത്താനോ പാടില്ലെന്ന് ജഡ്ജി എറിക് ടോസ്ട്രുഡ് ഉത്തരവിട്ടു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് (DHS), വിവിധ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികൾ എന്നിവർക്കാണ് കോടതി ഈ കർശന നിർദ്ദേശം നൽകിയത്.

സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തതോ ഫെഡറൽ കസ്റ്റഡിയിലുള്ളതോ ആയ എല്ലാ തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കണം. ഇതിൽ യാതൊരുവിധ ഇടപെടലുകളും പാടില്ല.ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഫെഡറൽ ഏജൻസികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ച് മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രഹെൻഷനും ഹെൻപിൻ കൗണ്ടി അറ്റോർണി ഓഫീസും കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കോടതിയുടെ അടിയന്തര ഇടപെടൽ.

കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (CT) സെന്റ് പോളിൽ കോടതി വീണ്ടും സമ്മേളിക്കും. ഫെഡറൽ ഏജന്റുമാർ ഉൾപ്പെട്ട കൊലപാതകത്തിൽ സംസ്ഥാന സർക്കാരിന് മേൽനോട്ടാധികാരം ഉറപ്പാക്കാനുള്ള നീക്കത്തിലെ ആദ്യ വിജയമായാണ് ഈ ഉത്തരവ് വിലയിരുത്തപ്പെടുന്നത്. മിനസോട്ട അധികൃതരുടെ ആരോപണങ്ങളിൽ പ്രതികരിക്കാൻ യുഎസ് നീതിന്യായ വകുപ്പോ ഡിഎച്ച്എസോ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും ഗവൺമെന്റ് ഷട്ട്ഡൗൺ ഭീഷണിക്കും കാരണമായ ഈ സംഭവത്തിൽ കോടതിയുടെ ഇടപെടൽ അതീവ പ്രാധാന്യമർഹിക്കുന്നു.

More Stories from this section

family-dental
witywide