കലാവേദിയുടെ ആഭിമുഖ്യത്തിൽ ‘ബോധിവൃക്ഷത്തണലിൽ’ നാളെ ന്യൂയോർക്കിൽ

ന്യൂയോർക്ക് : സിബി ഡേവിഡ് നേതൃത്വം നൽകുന്ന കലാവേദി യുഎസ് യുടെ ആഭിമുഖ്യത്തിൽ ഷൈൻ ആർട്സ് മലയാളത്തിൻ്റെ ‘ബോധിവൃക്ഷത്തണലിൽ’ ന്യൂയോർക്കിൽ വേദി ഒരുങ്ങുന്നു. കലാവേദിയുടെ ഇരുപത്തിരണ്ടാമത് വേദിയാണിത്.

ഗ്ലെൻ ഓക്സിലുള്ള P.S. Q115 സ്കൂൾ ഓഡിറ്റോറിയത്തിലാണ് ( 80 – 51, 261st Street , Glen Oaks NY-11004. Entrance on 262nd street) നാളെ (ഏപ്രിൽ 11-ശനി) വൈകുന്നേരം 6 മണിക്ക് ഷോ ഒരുങ്ങുന്നത്.

ന്യൂജേഴ്സിയിൽ നിറഞ്ഞ സദസ്സിനുള്ളിൽ അവതരിപ്പിച്ച നാടകമാണ് ‘ബോധിവൃക്ഷത്തണലിൽ’. ന്യൂജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥയാണ് ‘ബോധി വൃക്ഷത്തണലിൽ’ ഉള്ളത്. മാതൃ നാടിൻ്റെ ഗൃഹാതുരത്വം ഹൃദയത്തിൽ ഏറ്റി കഴിയുന്ന കലാ സ്നേഹികളായ ആസ്വാദകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ഉത്തമ സൃഷ്ടിയായി ന്യൂയോർക്കിൽ ഉള്ളവർക്ക് അനുഭവപ്പെടും എന്ന് കലാവേദി യുഎസ്ഐയുടെ മുഖ്യ സാരഥി സിബി ഡേവിഡ് അഭിപ്രായപ്പെട്ടു

അൽഷൈമേഴ്സ് രോഗാവസ്ഥയിൽ ആയിരിക്കുന്ന പിതാവ്, പിതാവിൻ്റെ സ്വത്തിനായി ദാഹിക്കുന്ന മക്കൾ, പിതാവിൻ്റെ സന്തതസഹചാരിയായ സഹായി. എല്ലാവരും കൂടി കാട്ടിക്കൂട്ടുന്ന ശബ്ദകോലാഹലങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ഒരു മനുഷ്യനും കുറെ മനുഷ്യരും. മനുഷ്യബന്ധത്തിനുള്ളിലെ കുറ്റവും കുറവുകളും എടുത്തു കാട്ടുന്ന ഒരു കുടുംബ സാമൂഹ്യ സംഗീത നാടകം – അതാണ് ‘ബോധിവൃക്ഷത്തണലിൽ’. പ്രവേശനം പാസ് മൂലം. എല്ലാ വരുമാനവും ചാരിറ്റിക്ക്.

കൂടുതൽ വിവരങ്ങൾക്ക് : സിബി ഡേവിഡ് -(917) 353 1242

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍

Kalavedi to Host ‘Bodhi Vrukshathanalil’ Cultural Event in New York Tomorrow

More Stories from this section

family-dental
witywide