വിരട്ടൽ ഇങ്ങോട്ട് വേണ്ട! ട്രംപിന് കമൽ ഹാസന്റെ തുറന്ന കത്ത്; റഷ്യൻ എണ്ണ വിഷയത്തിൽ ‘സ്വന്തം കാര്യം നോക്കുന്നതാണ് നല്ലത്’

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ വിരട്ടലുമായി എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കടുത്ത ഭാഷയിൽ മറുപടി നൽകി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. ഇന്ത്യ ആരുടെയും ഉത്തരവുകൾ അനുസരിക്കില്ലെന്നും സ്വന്തം കാര്യം നോക്കുന്നതാണ് ട്രംപിന് നല്ലതെന്നും കമൽ ഹാസൻ തന്റെ തുറന്ന കത്തിലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരത്തെയും വിദേശനയത്തെയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അമേരിക്കയുടെ ഭീഷണി സ്വരങ്ങൾ ഇന്ത്യയോട് വേണ്ടെന്ന് കമൽ ഹാസൻ കത്തിൽ പറയുന്നു. റഷ്യയുമായുള്ള വ്യാപാര ബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പരമാധികാര രാഷ്ട്രം എന്ന നിലയിൽ സ്വന്തം ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും അതിൽ ഇടപെടാൻ അമേരിക്ക ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

കമൽ ഹാസന്റെ ഈ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന പ്രതികരണമാണിതെന്ന് ആരാധകർ കുറിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനുള്ള ശക്തമായ രാഷ്ട്രീയ മറുപടിയായാണ് കമൽ ഹാസന്റെ ഈ കത്ത് വിലയിരുത്തപ്പെടുന്നത്.

Kamal Haasan open letter to Trump on Russian oil issue

More Stories from this section

family-dental
witywide