
ചിക്കാഗോ: കെ സി എസ് ചിക്കാഗോയുടെ 2026 വാലന്റൈൻസ് ഡേ/ കപ്പിൾസ് നൈറ്റ് ഒരുക്കങ്ങൾ റോസ് മൗണ്ട് റിവേഴ്സ് കാസിനോയിലെ ബോൾ റൂമിൽപുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഫെബ്രുവരി 7 ന് നടക്കുന്ന ഈ വർഷത്തെ വാലന്റൈൻസ് ഡേ കപ്പിൾസ് നൈറ്റ് ആഘോഷങ്ങൾ മുൻ വർഷങ്ങളതിനേക്കാൾ വ്യത്യസ്തമായി ലക്കി ഇൻ ലവ്, വാലന്റൈൻസ് ഡേ കപ്പിൾസ് കസിനോ നൈറ്റ് ആയിട്ട് ആയിരിക്കും ആഘോഷിക്കപ്പെടുക എന്ന് കെ സി എസ് പ്രസിഡൻ്റ് ജോസ് ആന മലയും, ട്രഷുറാർ ടീന നെടുവാമ്പുഴയും മീഡിയ പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് ഊർജ്ജം പകരുന്നതിനും, അവിസ്മരണീയമാക്കുന്നതിനുമായി മെയിൽ ആൻഡ് ഫീമെയിൽ വോയ്സിൽ പാടാൻ കഴിവുള്ള മലയാളത്തിൻ്റെ പ്ലേ ബാക്ക് സിംഗർ ലക്ഷ്മി ജയൻ എത്തിച്ചേരുമെന്നും കോഡിനേറ്റേഴ്സ് ആയ സ്റ്റിബി & ആൻ ആനലിൽ, നിതിൻ & മരിയ കുന്നുംപുറത്ത്, മാത്യു & ഷാനിയമോൾ ചെല്ലക്കണ്ടത്തിൽ, മോഹിൻ & ആൽബി മാമൂട്ടിൽ എന്നിവർ അറിയിക്കുകയുണ്ടായി.
റിവേഴ്സ് കാസിനോയിൽ 200 കപ്പിൾസിനായിരിക്കും ഈ വർഷത്തെ വാലന്റൈൻസ് ഡേ കപ്പിൾസ് നൈറ്റിൽ സെലിബ്രേഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ അംഗങ്ങൾ എത്രയും നേരത്തെ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതിൻ്റെ ആവശ്യകതയും കോഡിനേറ്റേഴ്സ് ഊന്നി പറയുക ഉണ്ടായി. ഈ വർഷത്തെ വൈവിധ്യമാർന്ന വാലന്റൈൻസ് ഡേ സെലിബ്രേഷനോട് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് എന്നും, രജിസ്ട്രേഷൻ ഉടൻ തന്നെ പൂർത്തിയാക്കപ്പെടും എന്നും കോഡിനേറ്റേഴ്സ് അറിയിക്കുകയുണ്ടായി.













