കേരള അസോസിയേഷൻ ഓഫ് ഡാളസ് ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് വാച്ച് പാർട്ടി സംഘടിപ്പിക്കുന്നു

അനശ്വരം മാമ്പിള്ളി

ഡാളസ്: ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തോടെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത് . ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ്  ഈ മാച്ചിലൂടെ നൽകിയിരിക്കുന്നത്. നാളെ നടക്കുവാൻ പോകുന്ന മാച്ചിൽ ഇന്ത്യ ന്യൂസിലാൻഡിനെയാണ് നേരിടുന്നത്. മലയാളി താരവും കൂടിയായ സഞ്ജുവിന്റെ ബാറ്റിങ്ങും ഹാർദിക്കിന്റെ ഫിനിഷിങ്ങും ബുമ്രയുടെ ബോളിങ്ങും 

ഡാളസിലെ  ക്രിക്കറ്റ് ആരാധകർ ഇന്ത്യക്ക്‌ ചരിത്രപരമായി വിജയം ഉണ്ടാകുംമെന്ന് പ്രവചിച്ചിരിക്കുന്നു.

ഡാളസ് സമയം ഞായറാഴ്ച രാവിലെ 8: 30ന് ഫൈനൽ മത്സരം ആരംഭിക്കും. ലോക കപ്പ് ക്രിക്കറ്റ്  ഫൈനൽ മത്സരത്തിന്റെ വാച്ച് പാർട്ടി കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗാർലന്റിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ടി 20 ലോക കപ്പ് ഫൈനൽ ക്രിക്കറ്റ് മാച്ച് കാണുവാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകർ ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്. 

Venue :3821 Broadway Blvd., Garland, TX – 75043

More Stories from this section

family-dental
witywide