കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം
ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം വിളിച്ചോതി  വൻ വിജയമായി.  

ന്യൂമിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങുകൾ സംഘടനാ മികവും,  ജനപങ്കാളിത്വവും കൊണ്ട് ശ്രദ്ധേയമായി.  

ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ സമൃദ്ധമായ സാംസ്‌കാരികത്തനിമയും  പാരമ്പര്യവും ഉൾക്കൊണ്ടു കൊണ്ടാണ് കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സി കലാവിരുന്നുകൾ ഒരുക്കിയത്.

സെക്രട്ടറി സോജൻ ജോസെഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച  പൊതു സമ്മേളനത്തിൽ അമേരിക്കൻ ദേശീയഗാനം ലിയാന വർഗീസും, ഇന്ത്യൻ ദേശീയഗാനം മിസിസ് പ്രിജീഷ്  മാത്യു ആൻഡ് ഗ്രൂപ്പും ആലപിച്ചു.

ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്ത ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഭദ്രദീപം കൊളുത്തി  ചടങ്ങിന് ഔദ്യോഗികമായി തുടക്കം കുറിച്ചു ഓണാഘോഷ സന്ദേശം നൽകി.  

റവ. ഫാ പ്രിജീഷ്  മാത്യു ഗസ്റ്റ് ആയി പരിപാടിയിൽ സംബന്ധിച്ചു ഓണാഘോഷത്തെ കുറിച്ചു സംസാരിച്ചു

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് നൈനാൻ ജേക്കബ് പ്രസിഡൻഷ്യൽ അഡ്രസ് നൽകി.  

ഓണാഘോഷ ചടങ്ങുകളിൽ  ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ,  ബാൻഡ് NRI നയിച്ച മ്യൂസിക്കൽ ഷോ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ.  

സിജി ആനന്ദ്, ജിനു, അശ്വതി, സംജിത്, അൻസാർ, അബി, ഹരീഷ്  എന്നീ അനുഗ്രഹീത കലാകാരന്മാരാണ്‌ ബാൻഡ് NRI യുടെ കലാവിരുന്നൊരുക്കിയത്.    

സിനോ ജോർജ്, ലിയാന വർഗീസ് എന്നിവർ നയിച്ച ഡാൻസ്, അലീഷ ലോഷൻ ആലപിച്ച ഗാനം ചടങ്ങിന് മാറ്റു കൂട്ടി.

മുൻ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ബാബു ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, പുതിയ ഫൊക്കാന ട്രഷറർ ആന്റോ ആന്റണി എന്നിവർ പരിപാടിയിൽ നിറസാന്നിധ്യമായിരുന്നു.

BOT ചെയർമാൻ കോശി കുരുവിള ചടങ്ങിൽ സ്പോൺസേഴ്‌സിനെ ആദരിച്ചു

Global Collision and Body Works, First Care Providers, Sterling Sea Food, Public Trust Realty Group, Suma Travels, Axon Financial Group, VNJ Financial Services, Z – Star, Bergen Pediatric Center, Ruby Group Accounting and Tax, Volk Leber Funeral Home, Star Auto Repar എന്നിവരായിരുന്നു പ്രധാന സ്പോൺസേർസ്

ഓണാഘോഷ പരിപാടിയിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ, സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സി ട്രഷറർ തോമസ് മാത്യു വോട്ട് ഓഫ് താങ്ക്സ് നൽകി സംസാരിച്ചു 

More Stories from this section

family-dental
witywide