
പ്രവാസി മലയാളി യുവതി കെസിയ ലിസ് മെജോ മിസ് ഇന്ത്യ യൂണിവേഴ്സ് പട്ടം സ്വന്തമാക്കി. ജയ്പ്പൂരിൽ നടന്ന സൗന്ദര്യമത്സരത്തിന്റെ ഫിനാലെയിൽ 51 മത്സരാർത്ഥികളെ പിന്തള്ളിയാണ് 19 കാരിയായ കെസിയ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഈ വിജയത്തോടെ വരാനിരിക്കുന്ന ആഗോള മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കെസിയ യോഗ്യത നേടി.
അബുദാബിയിൽ ജനിച്ചു വളർന്ന കെസിയ ലിസ് മെജോ ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. മോഡലിംഗ് രംഗത്ത് സജീവമായ കെസിയയുടെ ഈ നേട്ടം പ്രവാസി മലയാളി സമൂഹത്തിനും മാവേലിക്കരയ്ക്കും ഒരുപോലെ അഭിമാനമായി മാറി.
Kezia Liz Mejo Wins Miss India Universe; To Represent India at Miss Universe
Tags:













