ഖമേനിയുടെ മരണം; ഇറാനിൽ 40 ദിവസത്തെ പൊതു ദുഃഖാചരണവും, ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു

ടെഹ്റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാനിയൻ സർക്കാർ രാജ്യത്ത് 40 ദിവസത്തെ പൊതു ദുഃഖാചരണവും, ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചതായി ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ (ഓപ്പറേഷൻ എപിക് ഫ്യൂറി) അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്.

ഖമേനി “രക്തസാക്ഷിത്വം” വരിച്ചതായി ഇറാനിയൻ കാബിനറ്റ് അറിയിച്ചതായി ഫാർസ്, പ്രസ് ടിവി തുടങ്ങിയ ഔദ്യോഗിക വാർത്താ ഏജൻസികളാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, ചെറുമകൾ എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ഇറാൻ ഇതിന് മറുപടിയായി ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്കും യുഎസ് സൈനിക താവളങ്ങളിലേക്കും തിരിച്ച് മിസൈൽ ആക്രമണം നടത്തി.

Khamenei’s death; Iran declares 40 days of mourning and seven days of public holiday

More Stories from this section

family-dental
witywide