കെ.എച്ച്.എൻ.എ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു


കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ

ഫ്ലോറിഡ: ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണത്തിനും സാഹിത്യ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനുമായി നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA) സാഹിത്യ വിചാരവേദി കമ്മിറ്റിയെ രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെ.എച്ച്.എൻ.എ. യുടെ അഭിമാന സംരംഭമായ ആർഷദർശന പുരസ്‌കാരത്തിന്റെയും പുതുതായി ആരംഭിക്കുന്ന യുവസാഹിതി സമ്മാനത്തിന്റെയും സംഘാടനവും ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണവും നിർവഹിക്കുന്നതിനുള്ള കെ എച്ച് എൻ എ സാഹിത്യ വിചാരവേദിയിലേക്ക് സുരേന്ദ്രൻ നായർ (ഹ്യൂസ്റ്റൻ), ഡോ: സുശീല രവീന്ദ്രനാഥ്‌ (ഫ്ലോറിഡ), ജയശങ്കർ പിള്ള (കാനഡ), മധു ചെറിയേടത്തു (ന്യൂജേസി)പ്രസാദ് പാലക്കൽ (കാലിഫോർണിയ) എന്നിവരെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അറിയിച്ചു.
          പ്രഥമ ആർഷദർശന പുരസ്കാരത്തിന്റെ സംഘാടകനും  KHNA മുൻ പ്രസിഡന്റുമായ സുരേന്ദ്രൻ നായർ ആനുകാലിക മലയാള മാധ്യമങ്ങളിൽ ശ്രദ്ധേയ കോളമിസ്റ്റും വിവിധ ഭാഷാസാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമാണ്.
      മുപ്പതു വർഷത്തിലേറെക്കാലമായി ഫ്ലോറിഡയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായ അറിയപ്പെടുന്ന കവിയും എഴുത്തുകാരിയുമാണ് ഡോ. സുശീല രവീന്ദ്രനാഥ്. പ്രവാസി മലയാളി സാഹിത്യ രംഗത്ത് ദീർഘകാല പ്രവർത്തന പാടവമുള്ള വ്യക്തിത്വമാണ്.

രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കാനഡയിലെ സാഹിത്യരംഗത്ത് നിരവധി കഥകളും കവിതകളും ദാർശനിക ലേഖനങ്ങളും എഴുതി പ്രസിദ്ധി കൈവരിച്ച സാഹിത്യകാരനാണ്. പല പ്രാദേശിക മാധ്യമങ്ങളുടെയും എഡിറ്റർ സ്ഥാനത്ത് പ്രവർത്തിച്ച ജയശങ്കർ പിള്ള, സ്വന്തം കവിതാ സമാഹാരങ്ങളും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിലെ ഹിന്ദു സംഘടനാ നേതൃത്വത്തിൽ സുപരിചിതനായ മധു ചെറിയേടത്ത്, KHNA മുൻ ജനറൽ സെക്രട്ടറിയും യുവസാഹിതി പുരസ്‌കാര പ്രയോജകനുമാണ്. ടെക്‌നോളജി പ്രൊഫഷണലായ മധു, ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലകളിലെ വിവിധ ഹിന്ദു ശാക്തീകരണ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

അമേരിക്കൻ പ്രവാസത്തിനു മുമ്പ് തന്നെ കേരളത്തിലെ വിവിധ മാധ്യമങ്ങളിൽ സാങ്കേതിക വിജ്ഞാനിക പംക്തികൾ കൈകാര്യം ചെയ്തിരുന്ന പത്രപ്രവർത്തകനാണ് പ്രസാദ് പാലക്കൽ. സാഹിത്യ നിരൂപണ രംഗത്തും പരിചിതമായ വ്യക്തിത്വമാണ് അദ്ദേഹം.

KHNAയുടെ സാഹിത്യ സാംസ്കാരിക സംരംഭങ്ങൾക്ക് സർഗാത്മകമായ ഉണർവും ഊർജസ്വലമായ നേതൃത്വവും നൽകാൻ പുതിയ വിചാരവേദി അംഗങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയാണ് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ പ്രകടിപ്പിച്ചത്.

പ്രവാസ മലയാളി സമൂഹത്തിൽ സാഹിത്യ സംസ്കാരത്തിനും ഇന്ത്യൻ ദർശനത്തിനും പുതിയ തലമുറയുമായി ബന്ധപ്പെടാനുള്ള സർഗാത്മക വേദികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹിത്യ വിചാരവേദി പ്രവർത്തിക്കുന്നത്.

KHNA Literary Forum Committee formed

Also Read

More Stories from this section

family-dental
witywide