ബ്രിട്ടീഷ് രാജകുടുംബം വീണ്ടും പ്രതിസന്ധിയിൽ; എപ്സ്റ്റീൻ ഫയൽസ് വീണ്ടും ആൻഡ്രുവിനെ കുരുക്കുന്നു, നാലുകാലിൽ യുവതിയുടെ മേൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്ത്

ലണ്ടൻ: ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് രാജകുടുംബത്തെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകൾ. മുൻ രാജകുമാരനായ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സർ (മുൻപ് പ്രിൻസ് ആൻഡ്രൂ) ഒരു യുവതിയുടെ മേൽ നാലുകാലിൽ കുനിഞ്ഞ നിലയിലുള്ളതും അശ്ലീല സാഹചര്യത്തിലുള്ളതുമായ ചിത്രങ്ങൾ ഈ ഫയലുകളിൽ ഉൾപ്പെടുന്നു.
തറയിൽ കിടക്കുന്ന ഒരു സ്ത്രീയുടെ മേൽ ആൻഡ്രൂ കുനിഞ്ഞുനിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഒരു ചിത്രത്തിൽ ആൻഡ്രൂ നേരിട്ട് ക്യാമറയിലേക്ക് നോക്കുന്നുണ്ട്. സ്ത്രീയുടെ മുഖം സർക്കാർ റെഡാക്ട് ചെയ്ത നിലയിലാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രങ്ങൾ എടുത്ത സമയവും സ്ഥലവും വ്യക്തമല്ലെങ്കിലും, ഇവ എപ്സ്റ്റീന്റെ ന്യൂയോർക്കിലെ വീടിന്റെ ഇന്റീരിയറുമായി യോജിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2010-ൽ എപ്സ്റ്റീൻ ജയിൽ മോചിതനായ ശേഷം, ആൻഡ്രൂ അദ്ദേഹത്തെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ അത്താഴത്തിന് ക്ഷണിച്ചതായി ഇമെയിൽ രേഖകൾ വെളിപ്പെടുത്തുന്നു. “വളരെ രഹസ്യമായി കൊട്ടാരത്തിൽ കൂടാം” എന്നാണ് ആൻഡ്രൂവിൻ്റെ സന്ദേശം. 26 വയസ്സുള്ള ഒരു റഷ്യൻ സ്ത്രീയെ പരിചയപ്പെടുത്താമെന്ന് എപ്സ്റ്റീൻ വാഗ്ദാനം ചെയ്തതിന് “അവളെ കാണാൻ സന്തോഷമേയുള്ളൂ” എന്നാണ് ആൻഡ്രൂ മറുപടി നൽകിയത്.

പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ജപ്പാൻ സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രതികരിച്ചു. “ഇരകൾക്കാണ് പ്രഥമ പരിഗണന. ആൻഡ്രൂ അമേരിക്കൻ കോൺഗ്രസിന് മുന്നിൽ ഹാജരായി മൊഴി നൽകണം. ഇരകളുടെ പക്ഷത്താണെന്ന് പറയണമെങ്കിൽ സത്യാവസ്ഥ തുറന്നുപറയാൻ തയ്യാറാകണം,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലൈംഗിക പീഡനാരോപണങ്ങളെത്തുടർന്ന് നേരത്തെ രാജകീയ പദവികളും വിൻഡ്സർ കൊട്ടാരത്തിലെ താമസവും ആൻഡ്രൂവിന് നഷ്ടപ്പെട്ടിരുന്നു. 2008-ൽ എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും അടുത്ത ബന്ധം പുലർത്തിയതിന്റെ തെളിവുകളാണ് ഈ ഇമെയിലുകളും ചിത്രങ്ങളും. പുതിയ ഫയലുകളിൽ 30 ലക്ഷത്തിലധികം പേജുകളുണ്ട്. ഇവ ആൻഡ്രൂവിന്റെ നിരാകരണങ്ങളെ പൂർണമായും തകർക്കുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read

More Stories from this section

family-dental
witywide