സ്പീക്കർ ഓം ബിര്‍ലക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി

സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഓം ബിര്‍ളയെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർലമെൻ്റിൽ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ശബ്ദവോട്ടോടെ തള്ളി. നോട്ടീസിനുള്ള മറുപടിയില്‍ പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും സ്പീക്കറെ സംശയിക്കുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും അമിത് ഷാ പ്രതികരിച്ചു.

അവിശ്വാസ പ്രമേയത്തെക്കുറിച്ച് രാഹുലിന് ഒന്നും പറയാനില്ലേ എന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അമിത് ഷാ ചോദിച്ചു.. സ്പീക്കര്‍ക്കെതിരെ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പ്രമേയം വന്നിരിക്കുന്നത്. സഭ നടക്കേണ്ടത് ചട്ടങ്ങള്‍ അനുസരിച്ചാണ് അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യങ്ങള്‍ നോക്കിയിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സഭയില്‍ സംസാരിക്കേണ്ട സമയത്ത് രാഹുല്‍ ഗാന്ധി ജര്‍മനിയിലായിരുന്നുവെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. അവിശ്വാസപ്രമേയം പ്രതിപക്ഷ നേതാവിനെതിരെയാണോ, സ്പീക്കര്‍ക്കെതിരെ ആണോയെന്ന മറുചോദ്യവുമായി സി വേണുഗോപാൽ രംഗത്തെത്തി. സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ അംഗങ്ങളുടെ സംസാരം തടസപ്പെടുത്തുന്നത് പതിവാണെന്നുമാണ് പ്രതിപക്ഷ എംപിമാരുടെ ആരോപണം.

Lok Sabha rejected the opposition’s no-confidence motion against Speaker Om Birla by voice vote.

More Stories from this section

family-dental
witywide