കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട മധ്യപ്രദേശ് പൊലീസ് കേസന്വേഷണത്തിനായി കൊച്ചിയിലെത്തി. പെൺകുട്ടി കൊച്ചിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേരാണ് പൊലീസ് സംഘത്തിലുള്ളത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൽ മധ്യപ്രദേശിലേക്ക് പെൺകുട്ടിയെ എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
എന്നാൽ, മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനും പരാതി നൽകിയിരിക്കുകയാണ്. തനിക്ക് 18 വയസായെന്നും പെൺകുട്ടി പറയുന്നു. നേരത്തെ ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാനായി മധ്യപ്രദേശ് പൊലീസ് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഹൈക്കോടതി അറസ്റ്റ് തടയുകയായിരുന്നു.
Madhya Pradesh Police reaches Kochi to investigate Kumbh Mela viral girl’s case













