“സർവം സ്നേഹം” – മാഗിൻ്റെ വാലൻ്റൈൻ ദിനാഘോഷം സ്നേഹസാഗമായി

ജിൻസ് മാത്യു റിവർസ്റ്റോൺ

ഹൂസ്റ്റൺ: സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം ഉൾകൊണ്ട് സംഗീതത്തിലും നൃത്തത്തിലും ഗയിംസുകളിലും മൽസരങ്ങളിലും എല്ലാം നിറഞ്ഞ് നിന്ന സന്തോഷ വാതാവരണത്തിൽ സുഹൃത്ത് കൂട്ടായ്മൾക്കൊപ്പം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] സംഘടിപ്പിച്ച വാലൻ്റയിൻ ദിനാഘോഷം കേരള ഹൗസിൽ ഉൽസവപൂർവ്വം മലയാളി സമൂഹം ആഘോഷിച്ചു.

സർവ്വം സ്നേഹം വാലൻ്റയിൻ ഇവൻറ്റിൽ വിവിധ കലാപരിപാടികളും വിനോദ ഗയിംസുകളും കുടുബാംഗങ്ങളെ ഒന്നിപ്പിച്ച സൗഹൃദ നിമിഷങ്ങളും നിറഞ്ഞ് നിന്നു.യുവ ജനങ്ങൾക്കൊപ്പം മുതിർന്നവരും പങ്കെടുത്ത ആഘോഷം മാഗ് ഹാളിനെ സ്നേഹത്തിൻ്റെ സാഗരമാക്കി മാറ്റി.

ഡോ.സുബിൻ ബാലകൃഷ്ണൻ,അമ്പിളി ആൻ്റണി എന്നിവർ മികച്ച അവതാരകരായും കോ ഓർഡിനേറ്റെഴ്സ് ആയും നടത്തിയ നിറം,പ്രേമലു,ഹൃദയപൂർവം എന്നിവയിൽ യഥാക്രമം ഷൈജ സുബിൻ,സ്‌വീറ്റി,ബോണി,സ്റ്റാൻലി എന്നിവർ വിജയികളായി.മാഗ് ഫാഷൻ കിങ്ങ് ആയി റിജിത്തും ഗ്ലാമർ ക്വീൻ ആയി സുജൻ ജിനു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഗോൾഡൻ പെയേഴ്സായി വിനോദ് ചെറിയാൻ അമ്പിളി ദമ്പതികൾ നറുക്കെടുപ്പിൽ കൂടി തെരഞ്ഞെടുക്കപ്പെട്ടു. ഹിമി ഹരിദാസ്,രേഷ്‌മ എന്നിവർ വിധികർത്താക്കളായിരുന്നു.

മാഗ് വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാമിൻ്റെ നേതൃത്വത്തിലള്ള മ്യൂസിക്കൽ നൈറ്റ് മനസിൽ സ്നേഹത്തിൻ്റെ തരംഗങ്ങൾ ഉയർത്തി. ശ്രീകാന്ത്,മീരാസാഖ്,ഷിബു,സൂസൻ,റോണിസി മാലത്ത്,കുരുവിള,സഞ്ചയ്,സുധേവ് ,രേഷ്‌മ എന്നിവരുടെ ഗാനങ്ങൾ ആകർഷണീയമാക്കി.

മാഗ് പ്രസിഡൻ്റ് റോയി മാത്യു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു ജിൻസ് മാത്യു സ്വാഗതവും ബിജു ശിവൻ കൃതജ്ഞതയും പറഞ്ഞു സെക്രട്ടറി വിനോദ് ചെറിയാൻ ഈ ക്വാർട്ടറിലെ പരിപാടി ഇനങ്ങൾ അവതരിപ്പിച്ചു.
ഭാരവാഹികളായ സുനിൽ തങ്കപ്പൻ, സന്തോഷ് ആറ്റ്പുറം,ജീവൻ സൈമൺ,അനിലാ സന്ദീപ്,ബനീജ്ഞാ ചെറു,സാജൻ ജോൺ,ഡെന്നീസ് മാത്യു,ഹാൾ ഫെസിലിറ്റി മാനേജർ മോൻസി കുറിയാക്കോസ്,ഷീബാ റോയി എന്നിവർ നേതൃത്വം നൽകി.

ജെന്നി സിൽക്സ്,മസ്സാല ഹട്ട്,ഫിനക്സ് ഡെക്രേഷൻ,ഇ ആൻഡ് ഇ ട്രൻഡ്സ്,റഹീം രൂപാന എന്നിവർ സ്പോൺസേഴ്‌സ് ആയിരുന്നു.
വിഭവ സമൃദ്ധമായ വാലൻ്റ്സ് ഡിന്നറോട്കൂടി സർവം സ്നേഹം മാഗ് കൂട്ടായമ പര്യവസാനിച്ചു.

More Stories from this section

family-dental
witywide