ക്നാനായ സമൂഹത്തിന് അഭിമാന നിമിഷം:സി.ബി.സി.ഐയുടെ ഭാരവാഹിത്വത്തിൽ എത്തുന്ന ആദ്യ ക്നാനായ ബിഷപ്പായി മാർ മാത്യു മൂലക്കാട്ട്

കോട്ടയം: സി.ബി.സി.ഐയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ക്നാനായ മെത്രാനായി ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്.

സ്ഥിരം സിനഡ് അംഗമായ മാര്‍ മാത്യു മൂലക്കാട്ട് സി.ബി.സി.ഐയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പുമെന്‍റ് കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.സി.ബി.സിയുടെ മുന്‍ സെക്രട്ടറി ജനറലായ അദ്ദേഹം സീറോ മലബാര്‍ സിനഡിലെ മുതിർന്ന മെത്രാനാണ്.

വടവാതൂര്‍ സെമിനാരിയുടെ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ച അദ്ദേഹം സീറോ മലബാര്‍ സഭ സുപ്പീരിയര്‍ ട്രൈബ്യൂണല്‍ മോഡറേറ്ററായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

Mar Mathew Moolakkatt becomes the first Knanaya bishop to assume the office of CBCI

More Stories from this section

family-dental
witywide