
വാഷിംഗ്ടൺ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന ശക്തമായ ആക്രമണത്തിൽ നിരവധി ഇറാൻ സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്.
സ്ഫോടനങ്ങൾ നടക്കുന്ന ഒരു വീഡിയോയും അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. “ഇറാനെ മോശമായും അവിവേകമായും നയിച്ച അവിടുത്തെ പല സൈനിക നേതാക്കളും ഈ വൻ പ്രഹരത്തിലൂടെ ഇല്ലാതാക്കപ്പെട്ടു,” എന്ന് ട്രംപ് കുറിച്ചു. വീഡിയോയിൽ ദൃശ്യങ്ങൾ അവ്യക്തമാണെങ്കിലും വലിയ സ്ഫോടന ശബ്ദങ്ങളും വിമാനങ്ങളുടെ ഇരമ്പലും വ്യക്തമായി കേൾക്കാം.
അതേസമയം, ആക്രമണത്തെക്കുറിച്ചോ വീഡിയോയുടെ ആധികാരികതയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Massive attack in Iran; Trump says several military leaders killed















