
വാഷിംഗ്ടൺ: ടെക്സസിലെ നോർത്ത് മേഖലയിൽ ‘ഗുരുതരമായ എച്ച്-1ബി വിസ തട്ടിപ്പ്’ നടക്കുന്നുണ്ടെന്ന ആരോപണവുമായി മുൻ യുഎസ് കോൺഗ്രസ് അംഗവും ഡോണൾഡ് ട്രംപിൻ്റെ മുൻ സഖ്യകക്ഷിയുമായ മാർജോറി ടെയ്‌ലർ ഗ്രീൻ രംഗത്ത്.
ടെക്സസിലെ ഒരു ഇമിഗ്രേഷൻ അഭിഭാഷകൻ 2025-ൽ ഏഴ് ലക്ഷത്തിലധികം എച്ച്-1ബി വിസ അപേക്ഷകൾ പാസാക്കിയെടുത്തെന്നും നോർത്ത് ടെക്സസ് മേഖല മുസ്ലീങ്ങളും ഇന്ത്യക്കാരും പൂർണ്ണമായും കീഴടക്കിയെന്നും അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോയാണ് ഗ്രീൻ എക്‌സിൽ പങ്കുവെച്ചത്. ഈ പ്രദേശത്ത് 67-ലധികം മുസ്ലീം പള്ളികൾ ഉണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.
എച്ച്-1ബി വിസ പ്രോഗ്രാം പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻ നേരത്തെ HR 6937 എന്ന ബിൽ അവതരിപ്പിച്ചിരുന്നു. വിദേശ തൊഴിലാളികൾ അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്നു എന്നതാണ് ഇവരുടെ പ്രധാന വാദം.
ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഈ മാസം ആദ്യം ഗ്രീൻ യുഎസ് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.
എച്ച്-1ബി വിസയിൽ വരുന്നവർക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിയമങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ ആരോപണങ്ങൾ പുറത്തുവരുന്നത്. എച്ച്-1ബി വിസ ഉപയോഗിക്കുന്നവരിൽ 70 ശതമാനത്തോളം ഇന്ത്യക്കാരായതിനാൽ ഈ നീക്കങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
North Texas seems to have a serious H1B Visa fraud scam going. One immigration attorney brought in over 700K H1Bs in 2025 alone.
— Former Congresswoman Marjorie Taylor Greene🇺🇸 (@FmrRepMTG) January 14, 2026
If Republicans were serious about stopping it, they would pass my bill HR 6937 to eliminate the H1B Visa program.
pic.twitter.com/BgCAgzzVHA
‘Massive H-1B visa scam’ in Texas, completely overrun by Muslims and Indians; Marjorie Taylor Greene shares video













