മാത്യൂ ടി ജോൺ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: മല്ലപ്പള്ളി പുന്നവേലി തേക്കനാൽ മാത്യൂ ടി ജോൺ (പാപ്പച്ചൻ 85) ന്യൂയോർക്കിൽ അന്തരിച്ചു. ഭാര്യ: അന്നമ്മ മാത്യു (പൊന്നമ്മ ) കുമ്പളന്താനം കാലായിൽ കുടുംബാംഗമാണ്. മക്കൾ: എലിസബത്ത് ഐസക്, അലക്സ് മാത്യു( ഇരുവരും നൂയോർക്ക്). മരുമകൻ: ഷോബി ഐസക് (ന്യൂയോർക്ക്) കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ ഐസക്, അലക്സിസ് എം ഐസക്. സഹോദരൻ: ഫിലിപ്പ് റ്റി ജോൺ (നൂയോർക്ക്).

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം മോനച്ചൻ തോമസിന്റെ സഹോദരീ ഭർത്താവാണ് പരേതൻ. ജൂലൈ ആറാം തീയതി തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് സി.എസ്.ഐ ക്രൈസ‌് ചർച്ച്, കണക്ടിക്കട്ട് ഇടവകയുടെ നേതൃത്വത്തിൽ യോങ്കേർസ് സെന്റ്. തോമസ്മാർത്തോമ്മാ ചർച്ചിൽ പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം വൽഹാലാ കെൻസിക്കോ സെമിത്തേരിയിൽ സംസ്കാരവും നടത്തും.

Mathew T. John passed away in New York.