അമേരിക്കയിലെ ദക്ഷിണ കാരോലൈനയിൽ മീസിൽസ് പടരുന്നു; നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 88 കേസുകൾ

അമേരിക്കയിലെ ദക്ഷിണ കാരോലൈനയിൽ മീസിൽസ് (അഞ്ചാംപനി) പടരുന്നു. സംസ്‌ഥാനത്ത് കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 88 കേസുകളാണ്. കഴിഞ്ഞ ഒക്ടോബറിന് ശേഷം 646 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂട്ടാ, അരിസോന എന്നിവിടങ്ങളിലും രോഗബാധയുണ്ട്.

ദക്ഷിണ കാരോലൈനയിൽ രോഗം പടരുന്ന പശ്ചാത്തലത്തിൽ 15 സ്കൂളുകളിലെ വിദ്യാർഥികളടക്കം അഞ്ഞൂറിലധികം പേർ നിരീക്ഷണത്തിലാണ്. ക്ലെംസൺ, ആൻഡേഴ്സൺ സർവകലാശാലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്. വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് രോഗം ഇത്രത്തോളം പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്‌ധർ അഭിപ്രായപ്പെട്ടു. രോഗബാധിതരിൽ ഭൂരിഭാഗവും വാക്‌സീൻ എടുക്കാത്ത കുട്ടികളാണ്.

Measles outbreak in South Carolina, USA; 88 cases reported in four days

More Stories from this section

family-dental
witywide