
ലോസ് ഏഞ്ചൽസ്: മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റെയ്ഗന്റെ മൂത്ത മകൻ മൈക്കൽ റെയ്ഗൻ അന്തരിച്ചു. 80-ാം വയസ്സിൽ ലോസ് ഏഞ്ചൽസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മൈക്കൽ റെയ്ഗൻ ജനുവരി നാലിന് അന്തരിച്ചതായും ജനുവരി 6ന് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടതായും റൊണാൾഡ് റെയ്ഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ അറിയിച്ചു.
രാഷ്ട്രീയ നിരീക്ഷകൻ , റേഡിയോ ടോക്ക് ഷോ അവതാരകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായിരുന്നു. ‘ദ മൈക്കൽ റെയ്ഗൻ ഷോ’ (The Michael Reagan Show) എന്ന പ്രോഗ്രാമിലൂടെ അദ്ദേഹം വലിയ ജനപ്രീതി നേടി.
റൊണാൾഡ് റെയ്ഗന്റെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ജെയ്ൻ വൈമാന്റെയും വളർത്തുപുത്രനായിരുന്നു മൈക്കൽ. പിതാവിന്റെ ആശയങ്ങളെയും പാരമ്പര്യത്തെയും മുറുകെപ്പിടിച്ച അദ്ദേഹം റൊണാൾഡ് റെയ്ഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകനായിരുന്നു.
Michael Reagan, son of former US President Ronald Reagan, dies













