പശ്ചിമേഷ്യൻ സംഘർഷം; ദുബായ് വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു

അമേരിക്ക – ഇസ്രയേൽ- ഇറാൻ സംഘർഷങ്ങളെ തുടർന്ന് അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. സുരക്ഷാ പരിശോധനകളും നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ് വിമാനത്താവളം തുറന്നത്. വിമാനത്താവളത്തിൽ നിന്നുമുള്ള സർവ്വീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മധ്യപൂർവദേശത്തേക്കുള്ള വിമാന സർവീസുകൾ വിമാനക്കമ്പനികൾ മന്ദഗതിയിൽ പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചില വിമാനങ്ങൾ ദുബായ് വിമാനത്താവളത്തിന് മുകളിൽ കുറച്ചുനേരം വട്ടമിട്ടുനിന്നതായി കണ്ടു. ചില വിമാനങ്ങൾ വൈകിപ്പോകുന്നതും റിപ്പോർട്ട് ചെയ്തു.

ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചത്. യാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന് ദുബായ് വിമാനത്താവള അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ പ്രശ്‌നങ്ങളൊന്നും തന്നെ ദുബായ് വിമാനത്താവളത്തിൽ ഉണ്ടായിട്ടില്ലെന്നും ചില അവശിഷ്ടങ്ങൾ വീണതായും എന്നാൽ അതിനെ കൃത്യമായി പ്രതിരോധിച്ചെന്നും ദുബായ് അധികൃതർ അറിയിച്ചു.സംഘർഷത്തെ തുടർന്ന് യുഎഇയിലും ഇസ്രായേലിലും കുടുങ്ങിയ സ്വന്തം പൗരന്മാരെ അയൽരാജ്യങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാൻ ഹംഗറി, ഇറ്റലി, ജർമനി, ബൾഗേറിയ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വൻ തോതിൽ വിനോദസഞ്ചാരികളെത്തുന്ന ദുബായിലും അബൂദാബിയിലും നിന്ന് ആളുകളെ സുരക്ഷിതമായി മാറ്റാനുള്ള ശ്രമങ്ങളും തുടരുന്നു.അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്തമായി ആക്രമണം ആരംഭിച്ചതും തുടർന്ന് ടെഹ്‌റാൻ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും കോൺസുലേറ്റുകളെയും ലക്ഷ്യമിട്ട് തിരിച്ചാക്രമണം നടത്തിയതുമുതൽ മധ്യപൂർവദേശത്ത് വ്യോമപാതകൾ അടച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൂലം കഴിഞ്ഞ ആഴ്ച മുതൽ യാത്രാ തടസ്സങ്ങൾ നിലനിൽക്കുകയാണ്. ഇതോടെ യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലെ ആളുകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

Middle East conflict; Dubai airport partially resumes operations

More Stories from this section

family-dental
witywide