മിൽമ പാൽ വില വർധിപ്പിക്കുന്നു, ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ, പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ പുതിയ വില നിലവിൽ വന്നേക്കും

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിക്കാൻ തീരുമാനമായി. ലിറ്ററിന് നാല് രൂപ വരെ കൂട്ടാനാണ് മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ ചെയ്തിരിക്കുന്നത്. പാൽ വില വർധിപ്പിക്കാൻ സർക്കാർ നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു. എന്നാൽ നിലവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതുക്കിയ വില എന്നാണ് പ്രാബല്യത്തിൽ വരിക എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ പ്രാഥമിക ആവശ്യം. പാൽ ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ വില കൂട്ടി കർഷകരെ സഹായിക്കണമെന്ന് വിവിധ മേഖല യൂണിയനുകൾ ദീർഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം മേഖല യൂണിയൻ മിൽമ ആസ്ഥാനത്ത് പരസ്യ പ്രതിഷേധം കൂടി നടത്തിയതോടെയാണ് സർക്കാർ നടപടികളിലേക്ക് നീങ്ങിയത്.

പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ പുതിയ വില നിലവിൽ വരാനാണ് സാധ്യത. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ലഭിക്കുകയാണെങ്കിൽ മെയ് ഒന്നാം തീയതി മുതൽ തന്നെ വർധന നടപ്പിലാക്കിയേക്കും. നിലവിൽ കർഷകർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് മിൽമയുടെ ഈ സുപ്രധാന നീക്കം.

Milma Proposes Hike in Milk Prices by 4 Rupees Per Litre

More Stories from this section

family-dental
witywide