മിനിയാപൊളിസ് ഐസിഇ വെടിവയ്പ്പ്: കൊല്ലപ്പെട്ട സ്ത്രീ ‘സ്വയം വരുത്തിവെച്ച ദുരന്തം’ എന്ന് വാൻസ്, എതിർത്ത് പ്രാദേശിക ഭരണകൂടം

വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട യുവതിയുടെ മരണം “സ്വയം വരുത്തിവെച്ച ദുരന്തം” ആണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. 7-ന് നടന്ന ഈ സംഭവത്തിൽ കൊല്ലപ്പെട്ടത് റെനെ നിക്കോൾ ഗുഡ് എന്ന 37-കാരിയാണ്.

റെനെ ഗുഡ് ഒരു “ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഇര” ആണെന്നും നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താൻ ശ്രമിച്ചതാണ് മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥൻ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്നും അദ്ദേഹം ന്യായീകരിച്ചു.

മൂന്ന് കുട്ടികളുടെ അമ്മയായ റെനെ ഗുഡ് ഒരു യു.എസ് പൗരയായിരുന്നുവെന്നും അവർ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി രേഖകളില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാൻസിന്റെ പ്രസ്താവനയെത്തുടർന്ന് മിനിയാപൊളിസിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ , മിനസോട്ട ഗവർണർ ടിം വാൾസ് എന്നിവർ വാൻസിന്റെ പ്രസ്താവനകളെ ശക്തമായി എതിർത്തു. വാൻസിന്റെ വാദങ്ങൾ തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ഉദ്യോഗസ്ഥൻ ആത്മരക്ഷയ്ക്കല്ല വെടിവെച്ചതെന്ന് വ്യക്തമാണെന്നും മേയർ ആരോപിച്ചു. ഐസിഇ ഏജന്റുകൾ നഗരം വിടണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം നടത്തുന്നത് എഫ്ബിഐ തടഞ്ഞതായും ഇത് അന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കുമെന്നും സംസ്ഥാന അധികൃതർ കുറ്റപ്പെടുത്തി.

Minneapolis ICE shooting : Vance calls fatal shooting ‘tragedy of her own making’

Also Read

More Stories from this section

family-dental
witywide