മിനിയാപൊളിസിൽ നിന്ന് 700 ഫെഡറൽ ഉദ്യോഗസ്ഥരെ പിൻവലിക്കുന്നു; നടപടി പോരാ എന്ന് ഗവർണറും മേയറും

മിനിയാപൊളിസ്: മിനിയാപൊളിസിൽ വിന്യസിച്ചിരുന്ന 700 ഫെഡറൽ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കുമെന്ന് വൈറ്റ് ഹൗസ് ബോർഡർ സാർ ടോം ഹോമാൻ പ്രഖ്യാപിച്ചു. എന്നാൽ, ഈ നടപടി നഗരത്തിലെ സംഘർഷാവസ്ഥ കുറയ്ക്കാൻ പര്യാപ്തമല്ലെന്ന് മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയും മിനസോട്ട ഗവർണർ ടീം വാൾസും പ്രതികരിച്ചു. നിലവിൽ വിന്യസിച്ചിട്ടുള്ളവരിൽ നിന്ന് 700 പേരെ നീക്കം ചെയ്യുന്നതോടെ ഏകദേശം 2,000 ഫെഡറൽ ഉദ്യോഗസ്ഥർ നഗരത്തിൽ തുടരും. കൂടാതെ ഫെഡറൽ ഏജന്റുമാർക്ക് രാജ്യവ്യാപകമായി ബോഡി ക്യാമറകൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ തുടക്കം മിനിയാപൊളിസിലായിരിക്കുമെന്നും ഹോമാൻ അറിയിച്ചു.

ഫെഡറൽ സേനയെ കുറയ്ക്കാനുള്ള തീരുമാനം ശരിയായ ദിശയിലുള്ള ഒന്നാണെങ്കിലും ഇതിലും വേഗത്തിലും വലുതുമായ പിൻവലിക്കൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറൽ ഉദ്യോഗസ്ഥരുടെ ഇടപെടലിനിടെ കൊല്ലപ്പെട്ട പൗരന്മാരായ അലക്സ് പ്രെറ്റി, റെനി ഗുഡ് എന്നിവരുടെ മരണത്തിൽ സംസ്ഥാന തലത്തിലുള്ള അന്വേഷണം വേണമെന്നും ഈ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 700 പേരെ പിൻവലിച്ചത് കൊണ്ട് മാത്രം നഗരത്തിലെ സംഘർഷാവസ്ഥ കുറയില്ലെന്ന് മേയർ വ്യക്തമാക്കി.

ഇനിയും 2,000 ഐ.സി.ഇ ഉദ്യോഗസ്ഥർ നഗരത്തിൽ തുടരുന്നത് ആശങ്കാജനകമാണ്. ‘ഓപ്പറേഷൻ മെട്രോ സർജ്’ പ്രാദേശിക ബിസിനസുകളെയും താമസക്കാരെയും തകർത്തു കഴിഞ്ഞു. ഇത് ഉടനടി അവസാനിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം സി.എൻ.എന്നിനോട് (CNN) പറഞ്ഞു. ട്രംപ് ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി മിനിയാപൊളിസിൽ ആരംഭിച്ച സൈനിക മാതൃകയിലുള്ള നീക്കമാണിത്. ഫെഡറൽ ഏജന്റുമാരുടെ ഇടപെടലിനിടെ രണ്ട് അമേരിക്കൻ പൗരന്മാർ വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് നഗരത്തിൽ വൻ പ്രതിഷേധങ്ങൾ നടന്നു വരികയാണ്. ഈ പ്രദേശം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വരെ ബാക്കി ഉദ്യോഗസ്ഥർ അവിടെ തുടരുമെന്നാണ് ഫെഡറൽ സർക്കാരിന്റെ നിലപാട്.

More Stories from this section

family-dental
witywide