നിർണായക നീക്കം, മിനിയാപോളിസിൽ കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിക്കുന്നു; സൈനിക പിൻമാറ്റം പ്രഖ്യാപിച്ച് ടോം ഹോമൻ

വാഷിംഗ്ടൺ: അമേരിക്കയിലെ മിനസോട്ടയിൽ ആഴ്ചകളായി തുടർന്നുപോന്ന വിവാദപരമായ കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കുന്നതായി ബോർഡർ സാർ ടോം ഹോമൻ അറിയിച്ചു. മിനിയാപോളിസ് മേഖലയിലെ ഫെഡറൽ ഏജന്റുകളുടെ എണ്ണം കുറയ്ക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുത്തെ പ്രവർത്തനം സാധാരണ നിലയിലുള്ള 150 ഏജന്‍റുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന പേരിൽ നടന്ന ഈ വൻതോതിലുള്ള കുടിയേറ്റ വേട്ട അവസാനിച്ചതായും വരും ദിവസങ്ങളിൽ സൈനികരുടെ പിൻമാറ്റം പൂർണ്ണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക ഭരണകൂടവും പോലീസും നൽകിയ ഉറപ്പുകൾ പാലിക്കുകയാണെങ്കിൽ ഐസ് (ICE) ഏജന്റുകൾക്ക് പിന്തുണ നൽകാനായി വിന്യസിച്ചിട്ടുള്ള പ്രത്യേക സുരക്ഷാ സംഘത്തെയും ഉടൻ പിൻവലിക്കുമെന്ന് ഹോമൻ പറഞ്ഞു.

എന്നാൽ കുടിയേറ്റവുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണ സംഘം നടപടികൾ പൂർത്തിയാകുന്നത് വരെ അവിടെ തുടരും. മിനസോട്ടയിൽ നടന്ന ഈ ഓപ്പറേഷൻ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും രണ്ട് യുഎസ് പൗരന്മാരുടെ മരണത്തിനും ഇടയാക്കിയിരുന്നു. കുടിയേറ്റക്കാരെ പിടികൂടാൻ അയച്ച ആയിരക്കണക്കിന് ഏജന്റുകളെ തിരികെ വിളിക്കുന്നതോടെ മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide